അടുത്തുള്ള കേരള പമ്പിനേക്കാളും ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ചുരൂപയും വിലക്കുറവുണ്ട് -ചെർക്കള ജാൽസൂർ സംസ്ഥാനപാതയിലുടെ പോകുന്നവർക്ക് റോഡരികിൽ ഈ ബോർഡ് കാണാം, തൊട്ടടുത്ത് പെട്രോൾ പമ്പും. ഇത് ഗാളിമുഖം; ഒരേസമയം കേരളത്തിന്റേയും കർണാടകയുടേയും സൗകര്യങ്ങൾ ഉപയോഗിക്കാൻ ഭാഗ്യംകിട്ടിയ നാട്. കാസർകോടിന്റെ മാഹി എന്ന് അറിയപ്പെടാവുന്ന സ്ഥലം. പെട്രോളിയം ഉത്പന്നങ്ങൾക്ക് നികുതി ഇനത്തിലുണ്ടായ വ്യത്യാസംനിമിത്തം മലയോരത്തെ വാഹനങ്ങൾ അധികവും ഗാളിമുഖത്തെ പെട്രോൾപമ്പുകളെയാണ് ആശ്രയിക്കുന്നത്. കാസർകോട്ടുകാർ കാളിയംകോട് എന്നും പറയും. പക്ഷേ, ഈ സ്ഥലനാമം അത്ര പ്രസിദ്ധമല്ല. ഗാളിമുഖം ഒരു ചെറിയ ടൗണാണ്. ചെർക്കള-ജാൽസൂർ സംസ്ഥാനപാതയിൽ കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിന്റേയും ദേലംപാടി പഞ്ചായത്തിലെ കൊട്ട്യടിയുടേയും ഇടയ്ക്കുള്ള സ്ഥലമാണിത്. മൂന്നുഭാഗവും കേരള പ്രദേശമാണ്. ഗാളിമുഖം കടന്നുവേണം ദേലംപാടി പഞ്ചായത്തിലെത്താൻ. തൊട്ടടുത്തുള്ള മുള്ളേരിയയിലേയും അഡൂരിലേയും പെട്രോൾപമ്പിൽനിന്ന് എട്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഗാളിമുഖയിലേക്കുള്ളത്. അഡൂർ, ദേലംപാടി, പരപ്പ, പഞ്ചിക്കൽ എന്നിവിടങ്ങളിലേക്കുള്ള യാത്ര കർണാടകയിലെ ഗാളിമുഖം കടന്നുവേണം പോകാൻ. കുണ്ടാറിൽനിന്ന് കൊട്ട്യാടിവരെ രണ്ടര കിലോമീറ്റർ കേരള സംസ്ഥാന പാത കർണാടകയിലൂടെയാണ് കടന്നുപോകുന്നത്. നിത്യോപയോഗസാധനങ്ങളുടെ വിലയിലും വ്യത്യാസമുണ്ട്. കെട്ടിടനിർമാണവസ്തുക്കൾക്കാണ് ഏറ്റവും വിൽപ്പന. നാലിലധികം വൻകിട കെട്ടിടനിർമാണ വസ്തുക്കളുടെ വില്പനകേന്ദ്രം ഇവിയെുണ്ട്. സിമിന്റ് ഉത്പന്നങ്ങളാണ് കൂടുതൽ. കേരളത്തിലേക്കാണ് കൂടുതൽ വിതരണം. മുൻപ് കേരളത്തിൽനിന്നുള്ള പല ടൂറിസ്റ്റ് ബസുകളും ഗാളിമുഖം വരെ വന്ന് യാത്രക്കാരെ കർണാടക ടൂറിസ്റ്റ് ബസുകളിൽ കയറ്റിവിടും. നികുതി ഒഴിവാക്കാൻ കണ്ടത്തുന്ന വഴിയാണിത്. പെട്രോൾ: ഗാളിമുഖ 100.44 കാസർകോട് 105.34 ഡീസൽ: ഗാളിമുഖ 84.87 കാസർകോട് 92.54. Content Highlights:Petrol-Diesel Price State Boundaries Petrol Pumps, Advertise On Fuel Price
from mathrubhumi.latestnews.rssfeed https://ift.tt/3C6Idxh
via IFTTT
Post Top Ad
Responsive Ads Here
Wednesday, November 10, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഡീസലിന് 8-ഉം പെട്രോളിന് 5 രൂപയും കുറവുണ്ടെന്ന് ബോര്‍ഡ്; കാസര്‍കോടിന്റെ മാഹിയായി ഗാളിമുഖം
ഡീസലിന് 8-ഉം പെട്രോളിന് 5 രൂപയും കുറവുണ്ടെന്ന് ബോര്‍ഡ്; കാസര്‍കോടിന്റെ മാഹിയായി ഗാളിമുഖം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment