നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തെക്കു പടിഞ്ഞാറൻ മേഖലയിൽ വെടിവെപ്പ്.മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച, മാലി അതിർത്തിക്ക് സമീപത്തുവെച്ചാണ് മേയർ ബാനിബംഗാവു നയിച്ച സംഘത്തിനു നേർക്ക് ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശികഭീകരരുടെ സാന്നിധ്യം ശക്തമായ പ്രദേശമാണ് ഇവിടം. ഇവിടങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരെ ഭീകരർ ഇക്കൊല്ലം വധിച്ചിരുന്നു. ആക്രമണത്തിൽനിന്ന് പതിനഞ്ചുപേർ രക്ഷപ്പെട്ടതായും തിരച്ചിൽ തുടരുകയാണെന്നും നൈജർ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. content highlights:69 killed in gunmen attack in niger
from mathrubhumi.latestnews.rssfeed https://ift.tt/2ZWgguI
via
IFTTT
No comments:
Post a Comment