കുട്ടികളുടെ നല്ലഭാവിക്കായി പൂജ, സഹോദരിമാരെ അടച്ചിട്ട മുറിയില്‍ പീഡിപ്പിച്ചു; 61-കാരന് 25 വർഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 13, 2021

കുട്ടികളുടെ നല്ലഭാവിക്കായി പൂജ, സഹോദരിമാരെ അടച്ചിട്ട മുറിയില്‍ പീഡിപ്പിച്ചു; 61-കാരന് 25 വർഷം തടവ്

ചെന്നൈ : പ്രായപൂർത്തിയാകാത്ത സഹോദരിമാരായ മൂന്നു പെൺകുട്ടികളെ പൂജകളുടെ പേരിൽ ലൈംഗിക പീഡനത്തിനിരയാക്കിയ 61-കാരന് 25 വർഷം തടവുശിക്ഷ. കരൂർ ജില്ലയിലെ അരുങ്കപാളയത്തിന് സമീപമുള്ള വെങ്കമേടുള്ള ഗണപതിയ്ക്കാണ് രണ്ടുവർഷംമുമ്പ് രജിസ്റ്റർചെയ്ത കേസിൽ കരൂർ ഫാസ്റ്റ്ട്രാക്ക് മഹിളാ കോടതി ജഡ്ജി നസീമഭാനു ശിക്ഷവിധിച്ചത്. ഇതു കൂടാതെ 1.60 ലക്ഷംരൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. തുക കുട്ടികൾക്ക് നൽകണം. സർക്കാർ 2.60 ലക്ഷംരൂപ വീതം സഹായധനം നൽകാനും കോടതി ഉത്തരവിട്ടു. സമീപവാസികളായ 10, 12, 13 വയസ്സുള്ള പെൺകുട്ടികളെ ഗണപതി ഒരു വർഷത്തോളം പീഡിപ്പിക്കുകയായിരുന്നു. ഒരോ കുട്ടിക്കുനേരെയുള്ള പീഡനവും പ്രത്യേകം കേസുകളായി പരിഗണിച്ചാണ് മൂന്ന് കേസുകളിലായി 25 വർഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. വീട്ടിൽ പൂജകളും മതപ്രഭാഷണവും നടത്തിയിരുന്ന ഗണപതിയെ കാണാൻ ഒട്ടേറെ ഭക്തർ എത്താറുണ്ടായിരുന്നു. മക്കൾക്ക് നല്ല ഭാവിയുണ്ടാകുന്നതിനായി പൂജകളും പ്രാർഥനകളും നടത്താനായി അമ്മയാണ് ഗണപതിയെ സമീപിച്ചത്. പൂജകളുടെ പേരിൽ കുട്ടികളെ പ്രത്യേകം മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടികളിൽനിന്ന് വിവരം അറിഞ്ഞതിനെത്തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3CcaXof
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages