സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും -കെ. റെയിൽ എം.ഡി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 24, 2021

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും -കെ. റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ഇത്. 74 യാത്രാവണ്ടികൾ ഓടുന്ന സിൽവർ ലൈനിൽ വെറും ആറു ചരക്കു വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കും. 63,941 കോടിരൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും കെ-റെയിൽ എം.ഡി. അറിയിച്ചു. കാസർകോടുമുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർ ലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരംവരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തരപാത സാധ്യമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ പുതിയ പാത ആസൂത്രണംചെയ്തത്. കെ-റെയിൽ കൈയൂക്കുകൊണ്ട് നടപ്പാക്കാനാവില്ല -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: കൈയൂക്കുകൊണ്ട് കെ-റെയിൽ പദ്ധതി നടപ്പാക്കാനാണു ഭാവമെങ്കിൽ അതിന് കനത്തവില നൽകേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർഷക സമരത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കംമറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. സാമൂഹികാഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയിൽ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിലവിലെ റെയിൽപ്പാതയോടു ചേർന്ന് ആവശ്യമായ സ്ഥലങ്ങളിൽ വളവുകൾ നേരെയാക്കിയും സിഗ്നലിങ് സമ്പ്രദായം നവീകരിച്ചും കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട റെയിൽ യാത്രാ സൗകര്യം നൽകാൻ കഴിയുന്ന റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (സബർബൻ റെയിൽ) പദ്ധതി യു.ഡി.എഫിന്റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്നലിങ് സമ്പ്രദായം പരിഷ്കരിക്കാൻ 8000 കോടിക്കു താഴെ ചെലവാക്കിയാൽ മതി. ഇതു പരിശോധിക്കാതെയാണ് ഒരുലക്ഷം കോടിയിലധികം ചെലവഴിച്ച് പുതിയ പദ്ധതി നടപ്പാക്കാൻ നിർബന്ധബുദ്ധി കാണിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. തെക്കുവടക്ക് എക്സ്പ്രസ് ഹൈവേയുടെ നിർദേശം െവച്ചപ്പോൾ ശക്തമായി എതിർത്ത സി.പി.എം. സിൽവർ ലൈനിന്റെ വക്താക്കളായി മാറുന്നത് അദ്ഭുതകരമാണ്. അന്ന് ജനാഭിലാഷം മാനിച്ച് യു.ഡി.എഫ്. സർക്കാർ അതിൽനിന്നു പിന്മാറുകയാണു ചെയ്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3l5IQRU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages