പ്ലാറ്റ്‌ഫോം ടിക്കറ്റ് 50-ൽനിന്ന് വീണ്ടും 10 രൂപയാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 25, 2021

പ്ലാറ്റ്‌ഫോം ടിക്കറ്റ് 50-ൽനിന്ന് വീണ്ടും 10 രൂപയാക്കി

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ 50 രൂപയായി വർധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് പത്തുരൂപയായി വീണ്ടും കുറച്ചു. തീവണ്ടി സർവീസുകൾ സാധാരണനിലയിലേക്കുവന്നതും കോവിഡ് വ്യാപനം കുറഞ്ഞതുമാണ് ഇതിനു കാരണം. ദക്ഷിണ റെയിൽവെയുടെ കീഴിൽവരുന്ന ആറ് ഡിവിഷനുകളിലും വ്യാഴാഴ്ചമുതൽ നിരക്ക് പ്രാബല്യത്തിൽവന്നു. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾക്കും ഇതു ബാധകമാണ്. ചെന്നൈ ഡിവിഷനു കീഴിൽ എം.ജി.ആർ. ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താംബരം, ചെങ്കൽപ്പെട്ട്, ആറക്കോണം, കാട്പാടി റെയിൽവേ സ്റ്റേഷനുകളിലാണ് നിരക്ക് വർധിപ്പിച്ചിരുന്നത്. കേരളത്തിലും കൂടുതൽ യാത്രാത്തിരക്കുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3l9Lean
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages