ജിദ്ദ: സൗദിയിൽ അഞ്ചിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിനു അംഗീകാരം. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കൽ പഠനങ്ങളും പ്രായോഗീക റിപ്പോർട്ടുകളും അടക്കം പരിശോധിച്ചശേഷമാണ് ഈ പ്രായപരിദിയിലുള്ളവർക്ക് കൂടി വാക്സിൻ നൽകാൻ അംഗീകാരം നൽകിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവർക്ക് വാക്സിൻനൽകുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3wdVJxI
via
IFTTT
No comments:
Post a Comment