മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെൻസെക്സ് 309 പോയന്റ് ഉയർന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 17,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, എൻടിപിസി, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുമ്പോഴും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. നവംബറിൽ ഇതുവരെ 8458 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ കയ്യൊഴിഞ്ഞത്. ഒക്ടോബറിലാകട്ടെ 13,550 കോടിയും. ഓട്ടോ, ഐടി, മെറ്റൽ ഉൾപ്പടെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3qsUPMP
via IFTTT
Post Top Ad
Responsive Ads Here
Thursday, November 11, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സെൻസെക്‌സിൽ 309 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 18,000ലേയ്ക്ക്
സെൻസെക്‌സിൽ 309 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 18,000ലേയ്ക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment