വരുമാനം കിലോമീറ്ററിന് 25-ൽ താഴെയെങ്കിൽ കെ.എസ്.ആർ.ടി.സി. ഓടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

വരുമാനം കിലോമീറ്ററിന് 25-ൽ താഴെയെങ്കിൽ കെ.എസ്.ആർ.ടി.സി. ഓടില്ല

കോട്ടയം: കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നിർത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും.ഉൾനാടൻ റൂട്ടുകളിൽ സ്കൂൾ, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകൾ മോശമാണ്. അതിരാവിലെയും രാത്രിയിലും വരുമാനം മോശമാകും. ഈ സമയത്ത് ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ഓടാത്ത നിലയാകും ഇനിവരുക. ഡബിൾ ഡ്യൂട്ടി നിർത്തലാക്കുമ്പോൾ രാവിലെ തുടങ്ങുന്ന ബസുകൾ വൈകീട്ടോടെ സർവീസ് അവസാനിപ്പിക്കേണ്ടിവരും. വരുമാനം കുറയുകയോ യാത്രക്കാർക്ക് പ്രയാസം നേരിടുകയോ ചെയ്താൽ ഉത്തരവാദിത്വം ജീവനക്കാർക്ക് മാത്രമായിരിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ട്രിപ്പ് റദ്ദാക്കുകയും യാത്രക്കാർ പരാതിപ്പെടുകയും ചെയ്താൽ ജീവനക്കാർ ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കുമെന്ന സംശയം ബാക്കിയാണ്.കോവിഡ് ഇളവുവന്ന സാഹചര്യത്തിലും ബസ് കുറവുള്ള റൂട്ടിലും യാത്രികരെ നിർത്തി കൊണ്ടുപോകാൻ വിമുഖത കാട്ടരുത്. എം.ഡി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതടക്കം തീരുമാനങ്ങൾ എടുത്തത്. നിർദേശങ്ങൾ ഇവ* ദിവസവും യൂണിറ്റ് യോഗം ചേർന്ന് തലേന്നത്തെ ഷെഡ്യൂളുകളുടെ ലാഭനഷ്ടക്കണക്ക് നോക്കണം. പോരായ്മ തിരുത്തണം. * ജീവനക്കാരുടെയും ബസിന്റെയും അഭാവം സർവീസുകൾ മുടങ്ങുന്നതിനോ സമയംതെറ്റി ഓടുന്നതിനോ കാരണമാകരുത്. * ലാഭകരമായ റൂട്ടുകൾ കണ്ടെത്തണം. ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരണം യൂണിറ്റ് അധികാരിക്ക് നടത്താം. *കിലോമീറ്ററിന് 25 രൂപയിൽ കുറഞ്ഞ വരുമാനമുള്ള ട്രിപ്പുകളില്ലെന്നും ഷെഡ്യൂളിന് 35 രൂപ എങ്കിലും കിലോമീറ്റർ വരുമാനം ലഭിക്കുന്നെന്നും യൂണിറ്റധികാരി ഉറപ്പാക്കണം.* സാമൂഹികപ്രതിബദ്ധതയോടെ കെ.എസ്.ആർ.ടി.സി. മാത്രം ഓടുന്നതും ആദിവാസിമേഖല പോലെയുള്ളതുമായ 25 രൂപയിൽ താഴെ കിലോമീറ്റർ വരുമാനം വരുന്നതുമായ സർവീസുകൾ പരിശോധിച്ച് ആവശ്യമായ കൃത്യതയോടെ ഓപ്പറേറ്റ് ചെയ്യണം.


from mathrubhumi.latestnews.rssfeed https://ift.tt/2Z01Rxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages