കൊച്ചി: കോൺഗ്രസ് എറണാകുളത്ത് നടത്തിയ വഴിതടയൽ സമരത്തിനെതിരേ നടൻ ജോജു ജോർജ് നടത്തിയ പ്രതിഷേധം വിവാദമാകുമ്പോൾ ചർച്ചയാകുന്നത് പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുള്ള കേരള ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ. പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങളും ഘോഷയാത്രകളുമൊക്കെ വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിന് കാൽനൂറ്റാണ്ടോളം പഴക്കമുണ്ട്. റോഡരികിൽ യോഗങ്ങൾ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും ഒരു പതിറ്റാണ്ടിലേറെയായി. രണ്ട് ഉത്തരവുകളും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. റോഡരികിൽ യോഗം നടത്തരുതെന്ന കോടതി ഉത്തരവ് മറികടക്കാൻ സംസ്ഥാനസർക്കാർ പിന്നീട് നിയമം നിർമിച്ചെങ്കിലും ഇതും ഹൈക്കോടതി സ്റ്റേ ചെയ്തു.ഇതിനെതിരേ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമം സ്റ്റേ ചെയ്തുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നീക്കിയിട്ടുമില്ല. ഈ ഉത്തരവുകൾ നിലനിൽക്കുമ്പോഴും റോഡ് തടഞ്ഞുള്ള പ്രതിഷേധപരിപാടികൾക്ക് പോലീസ് ഇപ്പോഴും അനുമതി നൽകുന്നുണ്ട്. 1997-ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ ഹൈക്കോടതി ഫുൾ ബെഞ്ചാണ് പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങളും ഘോഷയാത്രയും വിലക്കി ഉത്തരവ് പറപ്പെടുവിച്ചത്. ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രധാന വിധിയിലായിരുന്നു ഇത്. ജസ്റ്റിസ് ജെ.ബി. കോശി, ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയതായിരുന്നു ഫുൾ ബെഞ്ച്. സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കെതിരേ, നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിന് ജാമ്യംകിട്ടാത്ത വകുപ്പുപ്രകാരം കേസെടുക്കാനാകുമെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥും അംഗമായ ഡിവിഷൻ ബെഞ്ചാണ് റോഡരികിലെ യോഗം വിലക്കിയുള്ള ഉത്തരവ് 2010-ൽ പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെത്തുടർന്നാണ് സി.പി.എം. നേതാവ് എം.വി. ജയരാജന്റെ വിവാദമായ ‘ശുംഭൻ’ പരാമർശം ഉണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/3BT7Od1
via
IFTTT
No comments:
Post a Comment