കുറവിലങ്ങാട്: പ്രണയംനടിച്ച് 16-കാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പ്രതിയായ കൊണ്ടൂർ വില്ലേജ് തിടനാട് കരയിൽ കൂട്ടപ്പുന്നയിൽ വീട്ടിൽ വിഷ്ണു (21)-വിനെ കോടതി റിമാൻഡിൽ അയച്ചു. 16 വയസ്സുള്ള പെൺകുട്ടിയുമായി മൊബൈൽ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് പ്രണയംനടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുപ്പിച്ച് അയച്ച് പ്രതി വാങ്ങിയെടുത്തു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിരയാക്കുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പോലീസിൽ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങൾ പുറത്തറിയിക്കാതെ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കരയിൽ കൂട്ടപ്പുന്നയിൽ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ. തോമസുകുട്ടി ജോർജ്, എ.എസ്.ഐ.മാരായ സിനോയ്മോൻ, ബി.പി. വിനോദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.സി. അരുൺ, എം.കെ.സിജു, വി.എസ്. ഷുക്കൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/320mQBd
via IFTTT
Post Top Ad
Responsive Ads Here
Wednesday, November 17, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പ്രണയംനടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 16-കാരിയെ പീഡിപ്പിച്ചു
പ്രണയംനടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 16-കാരിയെ പീഡിപ്പിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment