വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ: ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ: ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചിരിക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെതിരേ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽനിന്ന് പണം കൊടുത്ത് വാക്‌സിൻ സ്വീകരിച്ച തനിക്ക്‌ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകുന്നത് തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതു കൊണ്ട് ആർക്കും യാതൊരു പ്രയോജനവുമില്ല. പണം കൊടുത്ത് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്നത് സ്വകാര്യ രേഖയാണ്. രാഷ്ട്രീയ നേതാക്കളെ വാഴ്ത്തുന്നതിനായി ഇത്തരം പ്രചാരണം നടത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണ്. പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടാത്തവർക്ക് അതില്ലാതെ വാക്‌സിൻ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്താൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3Fx497u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages