എൻജിനിയറിങ്: പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്ന അപ്പീലും തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

എൻജിനിയറിങ്: പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്ന അപ്പീലും തള്ളി

കൊച്ചി: എൻജിനിയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ്ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെടുന്ന അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കൊല്ലം സ്വദേശി സാൽവിയ ഹുസൈൻ അടക്കമുള്ള വിദ്യാർഥികൾ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ പ്ലസ്ടു പരീക്ഷ നടത്താത്ത സാഹചര്യത്തിൽ പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്നായിരുന്നു ആവശ്യം. പരീക്ഷ നടത്തിയില്ലെങ്കിലും സുപ്രീംകോടതി അംഗീകരിച്ച സ്കീം പ്രകാരം ഫലപ്രഖ്യാപനം നടത്തിയിയിട്ടുണ്ടെന്നും ഇൗ മാർക്ക് പരിഗണിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഉത്തരവെന്ന് വിലയിരുത്തിയാണ് അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3mj7HRX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages