ഇത് നൂറ്റാണ്ടിന്റെ പന്തോ? ക്രിക്കറ്റ് ലോകത്ത് തരംഗമായി ബാറ്ററുടെ പ്രതിരോധം തകര്‍ത്ത ശിഖയുടെ പന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 9, 2021

ഇത് നൂറ്റാണ്ടിന്റെ പന്തോ? ക്രിക്കറ്റ് ലോകത്ത് തരംഗമായി ബാറ്ററുടെ പ്രതിരോധം തകര്‍ത്ത ശിഖയുടെ പന്ത്

ക്രിക്കറ്റ് മൈതാനത്ത് ബൗളർമാരുടെ പലവിധ പ്രകടനങ്ങൾക്ക് നമ്മൾ സാക്ഷിയായിട്ടുണ്ട്. പേസും സ്വിങ്ങും ബാറ്റർമാരെ നിഷ്പ്രഭരാക്കുന്ന കാഴ്ച പലപ്പോഴും ത്രസിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റിൽ ഇത്തരമൊരു തകർപ്പൻ പന്ത് ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ ബൗളർ ശിഖ പാണ്ഡെയാണ് ഇതിലെ താരം. ഓസ്ട്രേലിയൻ വനിതാ ടീമിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് ശിഖയുടെ കൈയിൽ നിന്നുള്ള ആ മാന്ത്രിക പന്തിന്റെ പിറവി. ഇന്ത്യ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഓസീസ് വനിതകൾ. രണ്ടാം പന്തിൽ തന്നെ അലിസ്സ ഹീലിയെ പുറത്താക്കി ശിഖ ഞെട്ടിച്ചു. ഹീലിയുടെ വിക്കറ്റെടുക്കാൻ ശിഖ എറിഞ്ഞ പന്താണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. Unreeeeeeal! 😱 How far did that ball move? #AUSvIND pic.twitter.com/D3g7jqRXWK — cricket.com.au (@cricketcomau) October 9, 2021 32-കാരിയായ ശിഖയുടെ 111 കി.മീ മാത്രം വേഗത്തിലെത്തിയ പന്ത് പിച്ചിന്റെ മധ്യഭാഗത്ത് ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തപ്പോൾ ഹീലി അപകടമൊന്നും മണത്തിരുന്നില്ല. എന്നാൽ പൊടുന്നനെ സ്വിങ് ചെയ്ത പന്ത് ഹീലിയുടെ ഓഫ് സ്റ്റമ്പിന്റെ മുകൾഭാഗത്ത് വന്ന് പതിക്കുകയായിരുന്നു. ഹീലിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ആ പന്തിന്റെ വരവ്. Ball of the century, womens cricket edition! Take a bow Shikha Pandey🙌🏻 #AUSvIND pic.twitter.com/WjaixlkjIp — Wasim Jaffer (@WasimJaffer14) October 9, 2021 നൂറ്റാണ്ടിന്റെ പന്തെന്നാണ് ശിഖയുടെ ഈ പന്തിനെ മുൻ ഇന്ത്യൻ താരം വസീം ജാഫർ വിശേഷിപ്പിച്ചത്. Content Highlights: Shikha Pandey Produces Ball of the century Delivery


from mathrubhumi.latestnews.rssfeed https://ift.tt/3oUq2Yq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages