കൊച്ചി: കേസന്വേഷണത്തിനു മാത്രമല്ല, ചില സന്ദർഭങ്ങളിൽ വിവാഹദല്ലാളാകാനും എറണാകുളം നോർത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീർപ്പുനീക്കം നടത്തുന്നത്. കേസിൽ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ ആൾക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംചെയ്തുകൊടുക്കാനാണ് പോലീസിന്റെ ശ്രമം. പ്രതിയെയും പെൺകുട്ടിയെയും തീവണ്ടിയിൽ ഒരേ ബോഗിയിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പോലീസുകാർ പെൺകുട്ടിക്ക് ഇത്തരത്തിൽ ഉപദേശം നൽകിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. പെൺകുട്ടിയോട്, മെഡിക്കൽ പരിശോധനയിൽ ആറാഴ്ച ഗർഭിണിയാണെന്നും പരിഹാരമായി ബലാത്സംഗം ചെയ്തയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായാണ് ആരോപണം.എന്നാൽ, ഇത്തരത്തിൽ പെൺകുട്ടിയെ നിർബന്ധിച്ചിട്ടില്ലെന്നും ‘കോടതിയിൽ വന്ന് പെൺകുട്ടിയെ കല്യാണം കഴിക്കാമെന്നു പറഞ്ഞാൽ ചിലപ്പോൾ കോടതി വിടു’മെന്ന് പ്രതിയുടെ ബന്ധുക്കളെ അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് എ.എസ്.ഐ. വിനോദ് കൃഷ്ണ പറയുന്നത്.പ്രതിയുടെ പിതാവ് ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെട്ടതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇയാൾക്ക് ഫോൺനമ്പർ നൽകിയത് പോലീസാണെന്നും ഇവർ ആരോപിച്ചു.ഒടുവിൽ അമ്മ പെൺമക്കളെ കണ്ടുദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ മാതാവ് തന്റെ രണ്ടുപെൺമക്കളെ വ്യാഴാഴ്ച നേരിൽക്കണ്ടു. ആലുവയിലെ കെയർഹോമിലെത്തിയായിരുന്നു അത്. അരമണിക്കൂറോളം മക്കളോടുസംസാരിച്ചെന്നും വീട്ടിലേക്കു വരണമെന്ന് മക്കൾ പറഞ്ഞെന്നും അമ്മ പറഞ്ഞു. സഹോദരങ്ങളുടെപേരിൽ കേസുള്ള കാര്യവും പെൺകുട്ടികൾക്ക് അറിയില്ല. നേരത്തേ കാക്കനാട് കെയർഹോമിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരുന്നത്. പിന്നീട് ആലുവയിലേക്കു മാറ്റി. ഇതിനിടെ ഒരുതവണ മാത്രമാണ് പെൺകുട്ടികളെ വീഡിയോകോൾ വഴി കാണാൻ പോലീസ് അവസരം നൽകിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കരുതെന്ന ഉറപ്പിലായിരുന്നു ഇത്. അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം -മാതാപിതാക്കൾസംഭവത്തിൽ അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. കേരള പോലീസിനെ വിശ്വാസമുണ്ടെങ്കിലും എറണാകുളം നോർത്ത് പോലീസിനെ വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ.യെയോ മറ്റേതെങ്കിലും ഏജൻസിയെയോ അന്വേഷണം ഏൽപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെളിവുകൾ പോലീസിനു കൈമാറാനും കുടുംബത്തിന് ഭയമുണ്ട്. മകളുടെ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചാൽ സത്യം പുറത്തുകൊണ്ടുവരാനാകുമെന്നാണ് മാതാവ് പറയുന്നത്. എ.എസ്.ഐ.യെ മാറ്റിമകളെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ എ.എസ്.ഐ. വിനോദ് കൃഷ്ണയെ ജില്ലാ സായുധസേനാ ക്യാമ്പിലേക്കു സ്ഥലംമാറ്റി. ഇയാൾക്കെതിരേ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3mYdVal
via
IFTTT
No comments:
Post a Comment