'അപമാനിക്കാന്‍ ശ്രമിക്കുന്നു'; സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജി നിർദേശിച്ചിട്ട് - രാജ്നാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 12, 2021

'അപമാനിക്കാന്‍ ശ്രമിക്കുന്നു'; സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജി നിർദേശിച്ചിട്ട് - രാജ്നാഥ്

ന്യൂഡൽഹി: അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ വീർ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. സവർക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ചേർന്ന് രചിച്ച ‘വീർ സവർക്കർ-ദ മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’ (വീർ സവർക്കർ-വിഭജനം തടയാൻ കഴിയുമായിരുന്ന മനുഷ്യൻ) എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പുസ്തകം പ്രകാശനം ചെയ്തു. സ്വാതന്ത്ര്യസമര കാലം മുതൽ സവർക്കറെ അപകീർത്തിപ്പെടുത്താൻ പ്രചാരണം നടക്കുന്നുണ്ടെന്ന് ഭാഗവത് പറഞ്ഞു.“മോചനത്തിനായി പതിവ് നടപടിക്രമം എന്ന നിലയിൽ എല്ലാ തടവുകാരും മാപ്പപേക്ഷ നൽകുമായിരുന്നു. പലരും ബ്രിട്ടീഷ് സർക്കാരിനു മാപ്പപേക്ഷ നൽകി. രണ്ടുവട്ടം അറസ്റ്റ് ചെയ്തിട്ടും സവർക്കർ മാപ്പപേക്ഷ നൽകിയിരുന്നില്ല. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നൽകാൻ സവർക്കറോട് നിർദേശിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹം അപേക്ഷ നൽകിയത്” -രാജ്നാഥ് അവകാശപ്പെട്ടു. “ഞങ്ങൾ സമാധാനത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നതുപോലെ സവർക്കറും സമാധാനപരമായി മാത്രമേ ഇനി പ്രവർത്തിക്കൂ” എന്ന് ബ്രിട്ടീഷ് സർക്കാരിനെഴുതിയ കത്തിൽ ഗാന്ധിജി ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറായില്ല. “ഇതെല്ലം മറച്ചുവെച്ച് സവർക്കറെ അപമാനിക്കാൻ വർഷങ്ങളായി ചിലർ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. മാർക്സിസ്റ്റുകളും ലെനിൻവാദികളും ആരോപണമുന്നയിക്കുന്നു. അവർ അദ്ദേഹത്തെ ഫാസിസ്റ്റെന്നും നാസി എന്നും വിളിക്കുന്നു. എന്നാൽ അദ്ദേഹം ഉന്നതനായ ദേശീയവാദിയായിരുന്നു” -രാജ്നാഥ് പറഞ്ഞു. ശരിയായ ബുദ്ധിയില്ലാത്തവരാണ് സവർക്കറെ അപമാനിക്കാൻ ശ്രമിക്കുന്നതെന്ന് മോഹൻ ഭാഗവതും കുറ്റപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3FJUquy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages