സി.പി.എം. ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റം; കത്തികാണിച്ച് പ്രവര്‍ത്തകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

സി.പി.എം. ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റം; കത്തികാണിച്ച് പ്രവര്‍ത്തകന്‍

സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിനിടെയുണ്ടായ സംഘർഷം കൊട്ടാരക്കര : സി.പി.എം. കോട്ടാത്തല ലോക്കൽ കമ്മിറ്റി പരിധിയിലെ പള്ളിക്കൽ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിൽ കൈയാങ്കളിയും സംഘർഷവും. കൈയേറ്റത്തിനിടയിൽ പ്രവർത്തകരിൽ ഒരാൾ കത്തിയെടുത്തതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയന്നോടി. സംഘർഷത്തെത്തുടർന്ന് സമ്മേളനം ഒഴിവാക്കി. സംഭവത്തിൽ പാർട്ടി ഏരിയ നേതൃത്വം അന്വേഷണം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം ആരോപിച്ച് അഞ്ചുപേർക്കെതിരേ നടപടിയെടുത്തിരുന്നു. ഇവരിൽ ചിലർ സമ്മേളനത്തിനെത്തിയതാണ് സംഘർഷത്തിനു കാരണമെന്നു പറയുന്നു. സമ്മേളനത്തിനു മുന്നോടിയായി പതാക ഉയർത്താനൊരുങ്ങുമ്പോഴാണ് വാക്കേറ്റവും ഉന്തുംതള്ളും സംഘർഷവുമുണ്ടായത്. നേതാക്കൾ ഉൾപ്പെടെ പരസ്പരം കഴുത്തിനുപിടിച്ചു തള്ളുന്നതും തല്ലാൻ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിലാണ് ഒരു പ്രവർത്തകൻ അരയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/3A2LigD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages