മുംബൈ: ലെഗ് സ്പിൻ ബൗളിങ്ങിലൂടെ ബാറ്റർമാരെ കുഴപ്പിക്കുന്ന ആറ് വയസ്സുകാരൻ അസാദുസമാൻ സാദിദിനെ പ്രശംസിച്ച് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ. ബാറ്റ്സ്മാൻമാരെ കുഴയ്ക്കുന്നസാദിദ് എറിയുന്ന പന്തുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്താണ് സച്ചിന്റെ പ്രശംസ. ലെഗ് സ്പിന്നറായ സാദിദിന്റെ പന്തുകളുടെ ഗതിയറിയാതെ ബാറ്റർമാർ വലയുന്നതാണ് 40 സെക്കൻഡുകളുള്ള വീഡിയോയിൽ കാണുന്നത്. തന്നെക്കാൾ മുതിർന്നവരുമായാണ് സാദിദ് കളിക്കുന്നത്. ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷൻ വ്യക്തമാണ്- ഈ തലക്കെട്ടോടെയാണ് സച്ചിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സച്ചിൻ ഷെയർ ചെയ്ത വീഡിയോ കണ്ട് നിരവധിപേരാണ് സാദിദിനെ പ്രസംസിച്ച് രംഗത്ത് വന്നത്. ബംഗ്ലാദേശിലെ ബരിഷാൽ സ്വദേശിയാണ് ആറ് വയസ്സുകാരനായ അസാദുസമാൻ സാദിദ്എന്നാണ് റിപ്പോർട്ടുകൾ.ഇനിയും സ്കൂളിൽ പോയി തുടങ്ങിയിട്ടില്ലാത്ത സാദിദ് പക്ഷേ തന്റെ പ്രദേശത്ത് ഇതിനോടകം തന്നെ ഒരു താരമാണ്. മൂന്ന് വയസ്സുമുതൽ പന്തെറിയുന്ന സാദിദിന് ഷാക്കിബ് അൽ ഹസനെ പോലെ ഒരു ഓൾറൗണ്ടറായി മാറാനാണ് ഇഷ്ടം. ലെഗ് സ്പിന്നർമാരായ റാഷിദ് ഖാൻ, ഷെയ്ൻ വോൺ എന്നിവരും പ്രിയ താരങ്ങളാണ്. റാഷിദ് ഖാനെ വളരെ അധികം ആരാധിക്കുന്ന സാദിദ് അദ്ദേഹം കളിക്കുന്ന ഒരു മത്സരവും ടി.വിയിൽ നഷ്ടപ്പെടുത്താറില്ല. Wow! 😯 Received this video from a friend… Its brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2 — Sachin Tendulkar (@sachin_rt) October 14, 2021 Content Highlights: Sachin tendulkar shares video of six year old mystery spinner and reacts wow
from mathrubhumi.latestnews.rssfeed https://ift.tt/3DLC8au
via
IFTTT
No comments:
Post a Comment