ഷൂവും ഷൂ ലെയ്‌സില്‍ കെട്ടിയ വിവാഹ മോതിരവും തിരിച്ചുകിട്ടി;സന്തോഷമടക്കാനാകാതെ മറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

ഷൂവും ഷൂ ലെയ്‌സില്‍ കെട്ടിയ വിവാഹ മോതിരവും തിരിച്ചുകിട്ടി;സന്തോഷമടക്കാനാകാതെ മറെ

ഇന്ത്യൻ വെൽസ്: ടെന്നീസ് താരം ആൻഡി മറേയുടെ വിവാഹ മോതിരവും ഷൂസും മോഷണം പോയി. എന്നാൽ നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അത് തിരികെ കിട്ടുകയും ചെയ്തു. ഇതോടെ മറെയുടെ സങ്കടം സന്തോഷമായി മാറി. ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിൽ മത്സരിക്കുന്ന മറെ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് മോതിരവും ഷൂവും നഷ്ടപ്പെട്ടത് അറിഞ്ഞത്. ഷൂവിൽ നിന്ന് ദുർഗന്ധം വന്നതോടെ പാർക്കിങ് ഏരിയയിലെ കാറിന് അടിയിൽവെച്ച് മറെ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു. രാത്രിയിൽ ഇത് ആരോ മോഷ്ടിച്ചു. അടുത്ത ദിവസം പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഷൂ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് താരം അറിയുന്നത്. ഷൂ ലെയ്സിലായിരുന്നു വിവാഹ മോതിരം കെട്ടിയിരുന്നത്. ഇതോടെ താരം ആകെ സങ്കടത്തിലായി. മോതിരവും ഷൂവും നഷ്ടപ്പെട്ടെന്നും താൻ ആകെ സങ്കടത്തിലാണെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. വിഡ്ഢി, കോമാളി തുടങ്ങിയ ഹാഷ് ടാഗോടു കൂടിയായിരുന്നു മറെ ഈ വീഡിയോ പങ്കുവെച്ചത്. പിന്നീട് ഇവ രണ്ടും തിരിച്ചുകിട്ടിയെന്ന് വ്യക്തമാക്കി മറെ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. ആ ഷൂ മണക്കുന്നുണ്ടെങ്കിലും താൻ സന്തോഷത്തിലാണെന്ന് വീഡിയോയിൽ ബ്രിട്ടീഷ് താരം പറയുന്നു. View this post on Instagram A post shared by Andy Murray (@andymurray) Content Highlights:Andy Murray has been reunited with his shoes and wedding ring


from mathrubhumi.latestnews.rssfeed https://ift.tt/3uVYR0z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages