പള്ളുരുത്തി: പുലർച്ചെ സൈക്കിളുമായി ഇറങ്ങുന്ന സിജുവച്ചൻ നൂറ് കിലോമീറ്റർ സഞ്ചരിക്കും. കഴിഞ്ഞ നൂറ് ദിവസമായി ഒറ്റദിവസവും ഓട്ടം മുടങ്ങിയില്ല. പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ ഡയറക്ടറാണ് ഫാ. സിജു ജോസഫ്. സുഹൃത്തായ റോയി ജോർജിനൊപ്പമാണ് സൈക്കിൾ സഞ്ചാരം. സൈക്കിൾ ടീം കൊച്ചി എന്ന പേരിൽ ഇവർക്കൊരു സൈക്കിൾ സംഘവുമുണ്ട്. പക്ഷേ, എല്ലാ ദിവസവും നൂറു കിലോമീറ്റർ എന്ന ലക്ഷ്യത്തോടെ ഇറങ്ങിയത് സിജുവച്ചനും റോയിയും മാത്രം. സൈക്കിൾ ടീമിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടെ മൂന്നാർ, കുതിരാൻ ടണൽ, ഏഴാറ്റുമുഖം, മലയാറ്റൂർ, കന്യാകുമാരി, മലരിക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂട്ടമായി സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. കെ.ജെ. മാക്സി എം.എൽ.എ.യും ഈ സൈക്കിൾ സംഘത്തിൽ അംഗമാണ്. നൂറ് ദിവസം കഴിഞ്ഞപ്പോൾ ശരീരഭാരം 10 കിലോ കുറഞ്ഞു. ആരോഗ്യം നിലനിർത്താൻ സൈക്കിൾയാത്ര മാത്രം മതി. ഈ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ സൈക്കിൾ സഞ്ചാരം. -ഫാ. സിജു പറയുന്നു. നൂറു കിലോമീറ്റർ നൂറു ദിവസം തുടർച്ചയായി ഓടിയതിന്റെ ഓർമയ്ക്ക് സൈക്കിൾ സംഘത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചിയിൽ നൂറ് ഔഷധച്ചെടികൾ നട്ടു. കെ.ജെ. മാക്സി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ഷെറിൻ വർഗീസ്, മഹേഷ് കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു. സൈക്കിൾ ടീമിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3FDY755
via
IFTTT
No comments:
Post a Comment