അടക്ക പെറുക്കുന്നതിനിടെ കൊടുവാള്‍കൊണ്ട് വെട്ടേറ്റ് താടിയെല്ല് തകര്‍ന്നു; പ്രതി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 6, 2021

അടക്ക പെറുക്കുന്നതിനിടെ കൊടുവാള്‍കൊണ്ട് വെട്ടേറ്റ് താടിയെല്ല് തകര്‍ന്നു; പ്രതി അറസ്റ്റില്‍

ചിറ്റാരിപ്പറമ്പ്: കൊടുവാൾകൊണ്ട് കവിളത്ത് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകർന്നു. പരിക്കേറ്റ മുടപ്പത്തൂരിലെ കുന്നുമ്മൽ രാമചന്ദ്രനെ (50) തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുടപ്പത്തൂരിലെ വാഴയിൽ ധർമനെ (50) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. മാനസികവിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മുടപ്പത്തൂരിലാണ് സംഭവം. വയൽക്കരയിൽ വീണ അടക്ക പെറുക്കുകയായിരുന്നു രാമചന്ദ്രൻ. കൊടുവാളുമായി സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വാഴയിൽ ധർമൻ പെട്ടെന്നാണ് രാമചന്ദ്രന്റെ തലയ്ക്ക് നേരെ കൊടുവാൾ വീശിയത്. കൊടുവാൾ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്താണ് വെട്ടേറ്റത്. കവിള് തുളച്ചെത്തിയ കൊടുവാൾ രാമചന്ദ്രന്റെ നാല് പല്ലും താടിയെല്ലും തകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാമചന്ദ്രനെ ആസ്പത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുവെച്ച് പിടികൂടിയ വാഴയിൽ ധർമനെ നാട്ടുകാർ കോഴിക്കോട് കുതിരവട്ടം മാനസികാസ്പത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിശോധനാരേഖകൾ ഇല്ലാത്തതിനാൽ തിരിച്ചയക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ധർമനെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3Fp45GY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages