കോൺഗ്രസിൽ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല, പാർട്ടിയെ പൊതുേവദിയിൽ വിമർശിക്കരുത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 23, 2021

കോൺഗ്രസിൽ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല, പാർട്ടിയെ പൊതുേവദിയിൽ വിമർശിക്കരുത്

ന്യൂഡൽഹി: ഇനിമുതൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാകണമെങ്കിൽ മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയിൽ വിമർശിക്കില്ലെന്നും സത്യവാങ്മൂലം നൽകണം. മാത്രമല്ല, നിയമപ്രകാരം അനുവദനീയമായതിലും കൂടുതൽ വസ്തുവകകൾ സ്വന്തമായില്ലെന്നും പാർട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാൻ കായികാധ്വാനവും ജോലിയും ചെയ്യാൻ മടിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. പാർട്ടിയുടെ പുതിയ അംഗത്വഫോമിലാണ് ഇക്കാര്യങ്ങളുള്ളത്. ഇവയുൾപ്പെടെ പത്തുകാര്യങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. നവംബർ ഒന്നുമുതൽ അംഗത്വവിതരണം ആരംഭിക്കുകയാണ് കോൺഗ്രസ്. അടുത്തവർഷം മാർച്ച് 31 വരെ ഇത് നീളും. ഒരുതരം സമൂഹികവിവേചനത്തിലും ഏർപ്പെടില്ലെന്നും അവ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും പുതിയ അംഗങ്ങളെല്ലാം പ്രതിജ്ഞ ചെയ്യണമെന്നും കോൺഗ്രസ് നിർദേശിക്കുന്നു. “ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു; കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്” -എന്നിങ്ങനെയാണ് പുതിയ കോൺഗ്രസ് അംഗങ്ങൾ നൽകേണ്ട സത്യവാങ്മൂലം. കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്തവർഷം ഓഗസ്റ്റ് 21-നും സെപ്റ്റംബർ 20-നുമിടയിൽ തിരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച സമയക്രമത്തിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച നേതൃയോഗം ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ തന്ത്രങ്ങൾ മെനയാനായി കോൺഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ചൊവ്വാഴ്ച രാവിലെ 10.30-ന് എ.ഐ.സി.സി. ആസ്ഥാനത്തു നടക്കും. ജനറൽ സെക്രട്ടറിമാർ, ഇൻ ചാർജുമാർ, പി.സി.സി. അധ്യക്ഷർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. content highlights:want tp become congress party member- say no to liquor and drugs


from mathrubhumi.latestnews.rssfeed https://ift.tt/3jtYxS6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages