'പാര്‍ലെ ജി' കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

'പാര്‍ലെ ജി' കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം

പട്ന: സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ സാധാരണക്കാർ വീണുപോകുന്നത്പതിവാണ്. ബിഹാറിൽനിന്ന് വരുന്നത് ഇക്കൂട്ടത്തിൽ അതിവിചിത്രമായ ഒരു വാർത്തയാണ്. സിതാമാർഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് പ്രദേശത്തെ കടകളിൽ പാർലെ-ജി ബിസ്കറ്റ് വൻതോതിൽ ആവശ്യക്കാർ ഏറി. ചെറിയ കടകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും ബിസ്കറ്റ് പാക്കറ്റുകൾ ആളുകൾ കൂട്ടത്തോടെ വന്നു വാങ്ങാൻ തുടങ്ങിയതോടെ കടക്കാർ അമ്പരന്നു. വിശ്വാസികൾക്കിടയിൽ കാട്ടുതീ പോലെ പ്രചരിച്ച ഒരു കിംവദന്തിയാണ് ബിസ്കറ്റ് കച്ചവടക്കാർക്ക് ഗുണമായത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകൾ സംസാരിക്കുന്ന വിഭാഗങ്ങൾക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാർ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്. ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികൾക്കിടയിൽ ഒരു കിംവദന്തി പ്രചരിച്ചത്. ഈ ആഘോഷ ദിവസങ്ങളിൽ ആൺകുട്ടികൾ പാർലെ ജി ബിസ്കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കടകളിലും സൂപ്പർമാർക്കറ്റുകളിലും ജനങ്ങൾ തിക്കിത്തിരിക്കാൻ തുടങ്ങിയത്. സിതാമാർഹി ജില്ലയിലെ ബൈർഗാനിയ, ധൈൻഗ്, നാൻപുർ, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്കറ്റിനായുള്ള പരക്കംപാച്ചിൽ അരങ്ങേറിയത്. തുടർന്ന് ഈ പ്രചാരണം അടുത്ത ഏതാനും ജില്ലകളിലും ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയിൽ ബിസ്കറ്റ് വിൽക്കാൻ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്കറ്റ് 50 രൂപയ്ക്കു വരെ വിൽപന നടത്തിയതായി പ്രദേശവാസികൾ പറയുന്നു. Content Highlights:Strange rumour increases sales of biscuit in Bihar


from mathrubhumi.latestnews.rssfeed https://ift.tt/3mmxNnc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages