ബാഴ്‌സയുടെ ശനിദശ തുടരുന്നു; അത്‌ലറ്റിക്കോ മാഡ്രിഡിനോടും തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

ബാഴ്‌സയുടെ ശനിദശ തുടരുന്നു; അത്‌ലറ്റിക്കോ മാഡ്രിഡിനോടും തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ മോശം പ്രകടനം തുടരുന്നു. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലും റൊണാൾഡ് കോമാന്റെ സംഘം തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ തോൽവി. കോമാൻ പരിശീലകനായി എത്തിയതിനു പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയ ലൂയിസ് സുവാരസാണ് ബാഴ്സയെ തകർത്തത്. ഒരു ഗോൾ നേടിയ സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 23-ാം മിനിറ്റിൽ സുവാരസിന്റെ കൃത്യമായ പാസിൽ നിന്ന് തോമസ് ലെമറാണ് അത്ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 44-ാം മിനിറ്റിൽ സുവാരസ്, ഡിയഗോ സിമിയോണിയുടെ സംഘത്തിന്റെ ലീഡുയർത്തി. എന്നാൽ തന്റെ മുൻ ടീമിനെതിരായ ഗോൾ നേട്ടം സുവാരസ് ആഘോഷിച്ചില്ല. മത്സരത്തിലുടനീളം പന്ത് കൈവശം വെക്കാൻ സാധിച്ചെങ്കിലും ഗോൾ നേടാൻ ബാഴ്സയ്ക്ക് സാധിച്ചില്ല. ജയത്തോടെ 17 പോയന്റുമായി അത്ലറ്റിക്കോ ലീഗിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. 12 പോയന്റ് മാത്രമുള്ള ബാഴ്സ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയം കാണാനായത്. Content Highlights: Luis Suárez strikes as Atlético Madrid beat Barcelona


from mathrubhumi.latestnews.rssfeed https://ift.tt/3mmEYvA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages