ന്യൂഡൽഹി: സിംഘു സമരകേന്ദ്രത്തിൽനിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സിഖ് സായുധ വിഭാഗമായ നിഹാങ്ങിന്റെ മേധാവി ബാബ അമൻ സിങ്ങുമായി ചർച്ചനടത്തിയതായി വെളിപ്പെടുത്തൽ. സിംഘുവിൽ ദളിത് യുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെയാണ് നിഹാങ്ങുകളുടെ ഇടപെടലിനെച്ചൊല്ലിയുള്ള പുതിയ വിവാദം പുറത്തുവരുന്നത്. ജൂലായ് അവസാനം കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിയുടെ ന്യൂഡൽഹിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി.യുടെ കിസാൻ മോർച്ച നേതാവ് സുഖ്മീന്ദർപാൽ സിങ് ഗ്രെവാളും യോഗത്തിൽ പങ്കെടുത്തു. തോമറും ബാബയും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കർഷകപ്രക്ഷോഭത്തിന് പരിഹാരം കാണാനായിരുന്നു യോഗമെന്ന് ഗ്രെവാൾ പറഞ്ഞു. എന്നാൽ, നിഹാങ് മേധാവി പങ്കെടുത്തിരുന്നില്ലെന്നാണ് മന്ത്രി തോമറുടെ ഓഫീസ് വിശദീകരിച്ചത്. തനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം നൽകിയതായി ബാബ പറഞ്ഞു. കർഷകരെ ഒഴിപ്പിക്കാൻ പണവും കുതിരകളെയും വാഗ്ദാനംചെയ്തു. കാർഷികനിയമങ്ങൾ റദ്ദാക്കുക, താങ്ങുവില ഉറപ്പാക്കുക, സിഖ് ഗ്രന്ഥം അപമാനിച്ച വിഷയത്തിൽ നടപടി ഉറപ്പാക്കുക, നിഹാങ്ങുകളുടെ പേരിലുള്ള കേസ് പിൻവലിക്കുക എന്നീ നാല് ആവശ്യങ്ങൾ തങ്ങൾ മുന്നോട്ടുവെച്ചു. പണവാഗ്ദാനം നിരസിച്ചു. ആവശ്യം അംഗീകരിച്ചാലേ ഉപരോധസ്ഥലത്തുനിന്ന് പിൻവാങ്ങൂവെന്ന് വ്യക്തമാക്കി. പത്തുപേരുടെ സംഘമായാണ് മന്ത്രിയെ കണ്ടതെന്നും ബാബ പറഞ്ഞു. കൊലപാതകക്കേസിലെ കുറ്റവാളിയായ പോലീസുകാരൻ ഗുർമീത് സിങ് പിങ്കിയും യോഗത്തിൽ പങ്കെടുത്തു. ഇക്കാര്യം സമ്മതിച്ച ഗുർമീത് പിങ്കി, ബാബയെ നേരത്തേ അറിയാമെന്നും പ്രതികരിച്ചു. ബി.ജെ.പി.യുടെ കുതന്ത്രങ്ങളാണിതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ലഖിംപുർ സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് സിംഘുവിലെ കൊലപാതകം. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കിസാൻ മോർച്ച നേതാക്കളായ ബൽബീർ സിങ് രജേവാൾ, ദർശൻപാൽ, ഗുർണാം സിങ് ചാദുനി, ഹനൻമൊള്ള തുടങ്ങിയവർ ആവശ്യപ്പെട്ടു. അതേസമയം, സമരകേന്ദ്രത്തിൽ തുടരണമോയെന്ന കാര്യത്തിൽ 27-ന് മുതിർന്നനേതാക്കളുടെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് നിഹാങ്ങുകൾ പറഞ്ഞു. content highlights:union farmer minister held meeting with nihang leader
from mathrubhumi.latestnews.rssfeed https://ift.tt/3n2vOow
via
IFTTT
No comments:
Post a Comment