തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം. കനത്ത മഴ തുടരുന്നതിനാലും വൈദ്യുതി ഉപയോഗം കുറഞ്ഞതിനാലും രാത്രിയിലെ വൈദ്യുതിക്ഷാമം തത്കാലം ഒഴിവായി. പകൽ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കൂട്ടി കേന്ദ്രപൂളിലേക്ക് കേരളം വൈദ്യുതി നൽകിത്തുടങ്ങി.കേന്ദ്ര നിർദേശമനുസരിച്ചാണ് പകൽ ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടിയത്. കൽക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി വൈദ്യുതിക്ഷാമം പരിഹരിക്കാൻ പിന്തുണ നൽകണമെന്ന് കേന്ദ്ര ഊർജ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 31 വരെ ഇത് തുടരണമെന്നാണ് ആവശ്യം. ദിവസേന 200 മെഗാവാട്ട് വൈദ്യുതിയാണ് കേരളം കേന്ദ്രപൂളിലേക്ക് നൽകുന്നത്. കേരളത്തിന് രാത്രിയാണ് വൈദ്യുതി കൂടുതൽ ആവശ്യമുള്ളത്. ഈ സമയത്ത് താപവൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതികൂടി ലഭിച്ചാലേ മതിയാവൂ. എന്നാൽ, വ്യാവസായിക സ്ഥാപനങ്ങൾ കൂടുതലുള്ള മറ്റുപല സംസ്ഥാനങ്ങളിലും പകലാണ് വൈദ്യുതി കൂടുതൽ വേണ്ടത്. മഴ കാരണം ഉപയോഗത്തിൽ കുറവ് വന്നതിനാലും അവധിയായതിനാലും വെള്ളിയാഴ്ച കേരളത്തിനു ലഭിച്ചതിൽ 26 മെഗാവാട്ട് അധികമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3lMm2rb
via
IFTTT
No comments:
Post a Comment