അധികം വൈകാതെ ഇവന്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കും; ഋതുരാജിനെ വാഴ്ത്തി സെവാഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

അധികം വൈകാതെ ഇവന്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കും; ഋതുരാജിനെ വാഴ്ത്തി സെവാഗ്

ന്യൂഡൽഹി: ശനിയാഴ്ച ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് പുറത്തെടുത്തത്. കന്നി ഐ.പി.എൽ സെഞ്ചുറി നേടിയ താരം 60 പന്തിൽ നിന്ന് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു. അവസാന പന്തിൽ സിക്സറടിച്ചാണ് ഋതുരാജ് സെഞ്ചുറി തികച്ചത്. ഇതോടൊപ്പം ഈ സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കുന്ന താരവുമായിരിക്കുകയാണ് ഋതുരാജ്. രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പറത്തിയ താരം മികച്ച ഷോട്ടുകളാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്. ഇപ്പോഴിതാ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഋതുരാജിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ വീരേന്ദർ സെവാഗ്. ഋതുരാജിന്റെ പേര് ഓർത്തുവെച്ചോളു എന്ന് പറഞ്ഞ വീരു വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി വന്നതാണ് താരമെന്നും കൂട്ടിച്ചേർത്തു. അധികം വൈകാതെ ഋതുരാജ് ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലർത്തുമെന്നും വീരു ട്വിറ്ററിൽ കുറിച്ചു. ഒരു ഐ.പി.എൽ സീസണിൽ 500 റൺസ് തികയ്ക്കുന്ന ഏഴാമത്തെ സൂപ്പർ കിങ്സ് താരമാണ് ഋതുരാജ്. Content Highlights: Virender Sehwag hails Ruturaj Gaikwad


from mathrubhumi.latestnews.rssfeed https://ift.tt/3l4oI3a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages