ലോറിയിടിച്ചു തെറിപ്പിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ മറ്റൊരു ലോറിക്കടിയില്‍പ്പെട്ട് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

ലോറിയിടിച്ചു തെറിപ്പിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ മറ്റൊരു ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യാത്രക്കാരൻ മരിച്ചു. കാപ്പാട് കണ്ണൻകടവ് അഴിക്കൽ പടന്നയിൽ ഷാജിയുടെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കണ്ടെയ്നർ ലോറി അക്ഷയ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റൊരു ലോറിക്കടിയിൽ പെട്ടാണ് ദാരുണാന്ത്യം. അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി നിർത്താതെപോയി. മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി ശോഭിക ടെക്സ്റ്റയിൽസ് ജീവനക്കാരനാണ് അക്ഷയ്. അമ്മ: ബിന്ദു. സഹോദരൻ അജയ്.


from mathrubhumi.latestnews.rssfeed https://ift.tt/2ZKvP8x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages