കോടികള്‍ വില; എന്താണ് ലക്ഷദ്വീപ് തീരത്ത്‌നിന്ന് കാണാതായ ഡേറ്റാ ബൂയ് ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 11, 2021

കോടികള്‍ വില; എന്താണ് ലക്ഷദ്വീപ് തീരത്ത്‌നിന്ന് കാണാതായ ഡേറ്റാ ബൂയ് ?

കാസർകോട്: കടലിന്റെ സ്വഭാവം കരയിലേക്കറിയിക്കുന്ന ഡേറ്റാ ബൂയ് കാണാനില്ല. ലക്ഷദ്വീപ് തീരത്താണ് ഇത് സ്ഥാപിച്ചിരുന്നതെങ്കിലും ബൂയ് വടക്കൻ കേരളത്തിന്റെ തീരക്കടലിൽ ചുറ്റിക്കറങ്ങുന്നതായാണ് വിവരം. എന്നാൽ, സംഗതി എവിടെയെന്നു കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ.ഐ.ഒ.ടി.) കാലാവസ്ഥാനിരീക്ഷണത്തിനായി ലക്ഷദ്വീപിന് സമീപം സ്ഥാപിച്ച വേവ്റൈഡർ ബൂയാണ് (ഡേറ്റാ ബൂയ്) കാണാതായത്. മാസങ്ങൾക്കുമുമ്പുതന്നെ യന്ത്രത്തിന് കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അന്നേ തുടങ്ങിയതാണ് തിരച്ചിൽ. കഴിഞ്ഞദിവസം മലപ്പുറം താനൂരിൽനിന്നുള്ള യുവാവിന്റെ ഫെയ്സ്ബുക്കിൽ യന്ത്രത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. കടലിൽവെച്ച് ലഭിച്ച വസ്തുവാണിതെന്ന് യുവാക്കൾ പറയുന്നതും യന്ത്രത്തിനുപുറത്ത് തൊഴിലാളികൾ കയറിയിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ, അധികൃതർ തിരഞ്ഞുചെന്നപ്പോഴേക്കും ബൂയ് കടന്നുകളഞ്ഞിരുന്നു! തിരച്ചിൽ ഊർജിതം യന്ത്രം കണ്ടെത്തുന്നതിന് മലബാറിന്റെ കടൽമേഖലയിൽ പരിശോധന ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. ചെന്നൈയിൽനിന്ന് ഭൗമശാസ്ത്ര അധികൃതരും ഇതിനായി എത്തിയിട്ടുണ്ട്. കോടികൾ വിലയുണ്ട് ഡേറ്റാ ബൂയ്ക്ക്. എന്താണ് ഡേറ്റാ ബൂയ് സമുദ്രങ്ങൾക്കുള്ളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടൽക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമായി കടൽപ്പരപ്പിൽ സ്ഥാപിക്കുന്ന യന്ത്രമാണ് ഡേറ്റാ ബൂയ്. കാലാവസ്ഥാ വ്യതിയാനങ്ങൾ, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെൻസറുകളും ഊർജം ലഭിക്കുന്നതിനുള്ള സോളാർ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബൂയ്. യന്ത്രം കണ്ടെത്തുന്ന വിവരങ്ങൾ ഇലക്ട്രോണിക് സിഗ്നലുകളാക്കി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കൺട്രോൾ റൂമിലേക്കെത്തിക്കും. കടൽപ്പരപ്പിൽ ഒഴുകിനടക്കുന്ന രീതിയിലാണ് ഡേറ്റാ ബൂയികൾ സ്ഥാപിക്കുന്നത്. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോൺ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുമുണ്ട്. Content Highlights:Wave rider buoy installed at sea is missing


from mathrubhumi.latestnews.rssfeed https://ift.tt/3AvFeNR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages