കുഞ്ഞിനെ കൈമാറിയിട്ടും അനുപമ സന്തോഷവതി ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 24, 2021

കുഞ്ഞിനെ കൈമാറിയിട്ടും അനുപമ സന്തോഷവതി ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ

തിരുവനന്തപുരം: അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്ന വാദം കുടുംബാംഗങ്ങൾ ജാമ്യഹർജിയിലും ആവർത്തിച്ചു. അനുപമയിൽനിന്നു നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന കേസിൽ അമ്മയും ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ചുപേരാണ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുള്ളത്. സഹോദരി അഞ്ജുവിന്റെ വിവാഹം നടന്നത് കുഞ്ഞിനെ കൈമാറിയ ശേഷമാണ്. ഈ വിവാഹത്തിൽ അനുപമ വളരെ സന്തോഷവതിയായി പങ്കെടുത്തതിനു തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു. അനുപമയെ പ്രതികൾ വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന വാദം ശരിയല്ല. അജിത്തിന്റെ വിവാഹമോചനശേഷം ഒരുമിച്ച് താമസിച്ച് തുടങ്ങിയ ശേഷമാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ രംഗത്തുവന്നത്. അപ്പോഴേക്കും കുഞ്ഞിനെ കൈമാറി ആറുമാസം കഴിഞ്ഞിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. ജനനരജിസ്റ്റർ രേഖകൾ പിടിച്ചെടുത്തു അനുപമയുടെ പ്രസവം നടന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പഞ്ചായത്തിൽനിന്നും ജനന രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ശിശുേക്ഷമ സമിതിയിൽനിന്നും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽനിന്നും പോലീസ് വിവരങ്ങൾ തേടി. അടുത്ത ദിവസങ്ങളിൽ ഇവ ലഭിക്കുമെന്ന് പേരൂർക്കട സി.ഐ. സജികുമാർ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽനിന്നു കുഞ്ഞിനെ ലഭിച്ചതിന്റെ രേഖകൾ പോലീസിനു ലഭിച്ചിരുന്നു. എന്നാൽ, ദത്തുനൽകിയതിന്റെ രേഖകൾ ലഭിക്കാതെ തുടർ നടപടികളിലേക്കു കടക്കാനാവില്ല.


from mathrubhumi.latestnews.rssfeed https://ift.tt/30NT420
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages