ന്യഡൽഹി: അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐ.സി.ഐ.ജെ) പുറത്തുവിട്ട പാൻഡൊറ രേഖഖളിൽ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളും. ഐ.പി.എല്ലിലെ രണ്ട് ടീമുകൾക്കാണ് പാൻഡൊറയുമായി ബന്ധമുള്ളത്. പാൻഡൊറ രേഖകൾ പ്രകാരം ഐ.പി.എല്ലിലെ രണ്ട് ടീമുകളിലേക്കുള്ള പണം എത്തിയത് വിദേശത്തുനിന്നാണ്. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യൻ വംശജരാണ് ടീം ഉടമകളെന്ന് പാണ്ടോറ രേഖകൾ സൂചിപ്പിക്കുന്നു. ടീം ഉടമകൾക്കെല്ലാം ഐ.പി.എല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ട്. വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകൾ ഈയിടെയാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ഭാര്യ അഞ്ചലിയും ഭാര്യാപിതാവ് ആനന്ദ് മേത്തയുമെല്ലാം പട്ടികയിലുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കേന്ദ്രസർക്കാർ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ടി) ചെയർമാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. Content Highlights: Rajansthan Royals, Punjab Kings, Pandora papers leak on offshore dealings
from mathrubhumi.latestnews.rssfeed https://ift.tt/3BedXka
via
IFTTT
No comments:
Post a Comment