ചീഫ് ഡ്രാഗൺ ഭീമനല്ല, വലുപ്പം കോഴിയോളംമാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 7, 2021

ചീഫ് ഡ്രാഗൺ ഭീമനല്ല, വലുപ്പം കോഴിയോളംമാത്രം

ലണ്ടൻ: ഭീമാകാരനാവാം എന്ന അനുമാനത്തിൽ ലോകം ‘ചീഫ് ഡ്രാഗൺ’ എന്നു പേരിട്ടുവിളിച്ച ദിനോസറിന് കോഴിയുടെ വലുപ്പം മാത്രം. പറഞ്ഞുവരുന്നത് ബ്രിട്ടനിലെ സൗത്ത് വെയിൽസിൽ 1950-കളിൽ ലഭിച്ച ഫോസിലുകളിലൂടെ തിരിച്ചറിഞ്ഞ പെൻഡ്രെയ്ഗ് എന്ന ദിനോസറിനെക്കുറിച്ചാണ്. ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രാചീനരായ മാംസഭോജി ദിനോസറാണിവ. നീളൻ വാലുള്ള ഒരു കോഴിയുടെ വലുപ്പമേ പെൻഡ്രെയ്ഗിനുള്ളൂവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാലിന്റെ നീളമടക്കം പരമാവധി മൂന്നടിമാത്രം. 21.5 കോടി കൊല്ലങ്ങൾക്കുമുമ്പാണ് ഇക്കൂട്ടർ ജീവിച്ചിരുന്നത്.സൗത്ത് വെയിൽസിലെ ഒരു ഖനിയിൽനിന്നാണ് പെൻഡ്രെയ്ഗിന്റെ നാല് ചെറിയ ഫോസിലുകൾ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അന്നുവരെ കണ്ടെത്താത്ത മറ്റൊരുതരം മാംസഭോജി ദിനോസറാണിവയെന്ന് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകർ കണ്ടെത്തി. വലുപ്പത്തിൽ വമ്പന്മാരായ ടി.റെക്സ് ദിനോസറുകളുടെ ബന്ധുക്കളായതിനാൽ അവയോളം തന്നെ പെൻഡ്രെയ്ഗിനും വലുപ്പമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ വെൽഷ് ഭാഷയിൽ ചീഫ് ഡ്രാഗൺ എന്നർഥം വരുന്ന പെൻഡ്രെയ്ഗ് എന്നു പേരുമിട്ടു. ലൈവ് സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3FnRWSN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages