വി.എസിന് ഇന്ന് 98-ാം പിറന്നാൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 19, 2021

വി.എസിന് ഇന്ന് 98-ാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച 98 പൂർത്തിയാകും. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ട്. തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങൾ വായിച്ചുകേൾക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുൾപൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോൾ വേദനയോടെ അതിന്റെ വാർത്തകൾ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുൺകുമാർ പറഞ്ഞു. ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കോവിഡ് മഹാമാരിക്കുശേഷം സന്ദർശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുൾപ്പെടെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്. content highlights: vs achuthanandan turns 98 today


from mathrubhumi.latestnews.rssfeed https://ift.tt/3jiaj20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages