മാറനല്ലൂർ: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാർ(39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നാലിന് മദ്യലഹരിയിലായിരുന്ന ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. വയോധിക ബന്ധുക്കൾക്കു നൽകിയ വിവരത്തെ തുടർന്നാണ് പരാതി നൽകിയത്. മാറനല്ലൂർ എസ്.എച്ച്.ഒ. തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/30gcGM3
via
IFTTT
No comments:
Post a Comment