ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2200 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 7, 2021

ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2200 കോടി

ന്യൂഡൽഹി: ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായി കേരളത്തിന് കേന്ദ്രം 2198.55 കോടി രൂപ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി മൊത്തം 40,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ജൂലായ് 15-ന് സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ചതടക്കം നടപ്പുസാമ്പത്തികവർഷം മൊത്തം 1,15,000 കോടി രൂപ നൽകി. മേയിൽ നടന്ന ജി.എസ്.ടി. കൗൺസിലിൽ നടപ്പുസാമ്പത്തികവർഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.ഇപ്പോൾ അനുവദിച്ചതിൽ 4555.84 കോടി രൂപ കർണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനും ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3mw1h2g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages