എസ്‌.ഐ.യെ കൈയേറ്റം ചെയ്ത സംഭവം: കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവർത്തകർക്കെതിരേ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 3, 2021

എസ്‌.ഐ.യെ കൈയേറ്റം ചെയ്ത സംഭവം: കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവർത്തകർക്കെതിരേ കേസ്

ചിറ്റാരിപ്പറമ്പ് (കണ്ണൂർ): അക്കര വട്ടോളി കോട്ടയിൽ കണ്ണവം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. വി.പി. ബഷീറിനെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവർത്തകർക്കെതിരേ കേസെടുത്തു. ബി.ജെ.പി. പ്രവർത്തകൻ അനന്തേശ്വരത്ത് മഹേഷിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കോട്ടയിലെ ഉത്തമൻ, റിജേഷ്, വിജിൽ എന്നിവരുൾപ്പടെയുള്ളവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി കോട്ടയിൽ ഭാഗത്തേക്ക് പോയതായിരുന്നു എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. റോഡിൽ കൂട്ടംകൂടിനിന്ന ഇരുപത്തിയഞ്ചോളംപേർ പേർ പോലീസ് വാഹനം കണ്ട് പെട്ടെന്ന് ഓടിമാറി. സ്ഥലത്തുണ്ടായിരുന്ന ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ ഓടി പ്പോയവർ തിരികെത്തി തടഞ്ഞു. എസ്.ഐ.യെ കൈയേറ്റം ചെയ്ത് കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കണ്ണവം സി.ഐ. ശിവൻ ചോടോത്തും സംഘവും ചേർന്ന് വഴി തടസ്സമുണ്ടാക്കിയരെ ബലമായി മാറ്റുകയും എസ്.ഐ.യെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനുമാണ് കേസ്. പ്രതികൾ ഒളിവിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3mqa0TD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages