മസ്കറ്റ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഒമാനെ തോൽപ്പിച്ച് ബംഗ്ലാദേശ്. 26 റൺസിനാണ് ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 154 റൺസ് പിന്തുടർന്ന ഒമാന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുക്കാനെ സാധിച്ചുള്ളു. സ്കോർ: ബംഗ്ലാദേശ്- 20 ഓവറിൽ 153/10.ഒമാൻ- 20 ഓവറിൽ 127/9. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് ഒമാന് തിരിച്ചടിയായത്. 33 പന്തിൽ 40 റൺസ് നേടിയ ജതീന്ദർ സിങ്ങാണ് ഒമാൻ നിരയിലെ ടോപ് സ്കോറർ. കശ്യപ് പ്രജാപതി 18 പന്തിൽ 21 റൺസെടുത്തു. ഒമാൻ നിരയിലെ മറ്റാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റെടുത്ത ഷക്കീബ് അൽ ഹസനുമാണ് ഒമാനെ പിടിച്ചുകെട്ടി ബംഗ്ലാദേശിന് വിജയമൊരുക്കിയത്. മുഹമ്മദ് സയ്ഫുദ്ദീനും ഹസനും ഓരോ വിക്കറ്റ് വീതവും വിഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ അർധസെഞ്ച്വറി നേടിയ മുഹമ്മദ് നയീമും (50 പന്തിൽ 64 റൺസ്) ഷക്കീബ് അൽ ഹസനുമാണ് (29 പന്തിൽ 42 റൺസ്) ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നായകൻ മഹമ്മദുള്ള 10 പന്തിൽ 17 റൺസും നേടി. എട്ട് ബാറ്റ്സ്മാൻമാർ രണ്ടക്കം പോലും കാണാതെ പുറത്തായി. ഒമാനായി ബിലാൽ ഖാനും ഫയാസ് ബട്ടും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കലീമുള്ള രണ്ട് വിക്കറ്റും സീഷാൻ മഖ്സൂദ് ഒരുവിക്കറ്റും നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ട്ലാന്റിനോട് പരാജയപ്പെട്ടിരുന്നു. content highlights:Bangladesh Defeat Oman By 26 Runs
from mathrubhumi.latestnews.rssfeed https://ift.tt/3Gc2MM2
via
IFTTT
No comments:
Post a Comment