മസ്കത്ത്: ആതിഥേയരായ ഒമാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സ്കോട്ട്ലൻഡ് ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലേക്ക് യോഗ്യത നേടി. ഒമാൻ ഉയർത്തിയ 122 റൺസ് പിന്തുടർന്ന സ്കോട്ട്ലൻഡ് മൂന്ന് ഓവർ ബാക്കിനിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത്. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സ്കോട്ട്ലൻഡിന്റെ സൂപ്പർ 12 പ്രവേശനം. സ്കോർ: ഒമാൻ - 20 ഓവറിൽ 122/10. സ്കോട്ട്ലൻഡ് - 17 ഓവറിൽ 123/2. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയപ്പോൾ സ്കോട്ട്ലൻഡ് അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു. 28 പന്തിൽ 41 റൺസ് നേടി നായകൻ കൈൽ കോയെറ്റ്സർ ഫോമിലേക്ക് ഉയർന്നപ്പോൾ സ്കോട്ട്ലൻഡ്വിജയം ഉറപ്പാക്കി. ജോർജ് മുൻസി 20 റൺസ് നേടി പുറത്തായി. 26 റൺസുമായി പുറത്താകാതെ നിന്ന മാത്യൂ ക്രോസും റിച്ചി ബെറിങ്ടണും (31 റൺസ്) സ്കോട്ട്ലൻഡിനെ ലക്ഷ്യത്തിലെത്തിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ഒമാന് തിരിച്ചടിയായത്. അഖിബ് ഇല്യാസ് (35 പന്തിൽ 37 റൺസ്), മുഹമ്മദ് നദീം (21 പന്തിൽ 25 റൺസ്), സീഷൻ മഖ്സൂദ് (30 പന്തിൽ 34 റൺസ്) എന്നിവർക്ക് മാത്രമാണ് ഒമാൻ നിരയിൽ തിളങ്ങാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡോവിയും രണ്ട് വിക്കറ്റ് വീതമെടുത്ത സഫിയാൻ ഷെരീഫ്, മൈക്കിൾ ലീസ്ക്ക് എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് ഒമാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. content highlights:Scotland beat Oman to top Group B and qualify for Super 12s
from mathrubhumi.latestnews.rssfeed https://ift.tt/3C4fF8p
via
IFTTT
No comments:
Post a Comment