താരങ്ങളെയടക്കം വെറുതെ വിടാറില്ല; ഇതുവരെ സമീർ വാങ്ക്‌ഡെ നടത്തിയത് 17,000 കോടിയുടെ ലഹരിമരുന്നുവേട്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 3, 2021

താരങ്ങളെയടക്കം വെറുതെ വിടാറില്ല; ഇതുവരെ സമീർ വാങ്ക്‌ഡെ നടത്തിയത് 17,000 കോടിയുടെ ലഹരിമരുന്നുവേട്ട

മുംബൈ: യാത്രക്കാരായി ആഡംബരക്കപ്പലിൽ കയറിയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) സംഘം ഞായറാഴ്ച എല്ലാവരെയും ഞെട്ടിച്ചത് റെയ്ഡ് വാർത്തയിലൂടെയാണ്. എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്ക്ഡെയുടെ നേതൃത്വത്തിലാണ് ബോളിവുഡിനെ പിടിച്ചുകുലുക്കിയ റെയ്ഡ് നടന്നത്. ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തതോടെ ശ്രദ്ധാകേന്ദ്രമായി മാറിയത് സമീർ വാങ്ക്ഡെയാണ്. നടൻ സുശാന്ത്സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിലാണ് സമീർ വാങ്ക്ഡെ എന്ന എൻ.സി.ബി. ഉദ്യോഗസ്ഥൻ വാർത്തകളിലിടം നേടുന്നത്. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച ഈ കേസിൽ ഒട്ടേറെ പ്രമുഖരെ എൻ.സി.ബി. സംഘം ചോദ്യംചെയ്തിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വിൽപ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. സമീർ വാങ്ക്ഡെയായിരുന്നു ഈ നീക്കങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്. 2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ്. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ, എൻ.ഐ.എ. അഡീഷണൽ എസ്.പി., ഡി.ആർ.ഐ. ജോയന്റ് കമ്മിഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് എൻ.സി.ബി.യിൽ എത്തുന്നത്. കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഒരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്ക്ഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീർ വാങ്ക്ഡെയായിരുന്നു. 2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. നികുതി അടയ്ക്കാത്തതിന് പല പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരേയാണ് മഹാരാഷ്ട്ര സർവീസ് ടാക്സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ കേസ് രജിസ്റ്റർ ചെയ്തത്. എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്തശേഷം ഏകദേശം 17,000 കോടി രൂപയുടെ ലഹരിമരുന്നുവേട്ടയാണ് സമീർ വാങ്ക്ഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വീടുകളിൽ സമീർ വാങ്കെഡെ ഒരു മടിയുംകൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. ലഹരിമാഫിയകളുടെ പേടിസ്വപ്നമായ സമീർ വാങ്ക്ഡെയുടെ ജീവിതപങ്കാളിയും ഒരു സിനിമാതാരമാണ്. പ്രശസ്ത മറാഠി നടി ക്രാന്തി രേദ്ഖറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. Content Highlights:sameer Wankhede, NCBs drugs and Bollywood


from mathrubhumi.latestnews.rssfeed https://ift.tt/3FaWmwd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages