മുല്ലപ്പെരിയാർ: കേരളത്തിന്റെ എതിർപ്പ് തള്ളി; വർഷത്തിൽ രണ്ടുതവണ ജലനിരപ്പ് 142 അടിയിൽ എത്തിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 16, 2021

മുല്ലപ്പെരിയാർ: കേരളത്തിന്റെ എതിർപ്പ് തള്ളി; വർഷത്തിൽ രണ്ടുതവണ ജലനിരപ്പ് 142 അടിയിൽ എത്തിക്കാം

മാങ്കുളം: കേരളത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് നിശ്ചയിച്ച് കേന്ദ്ര ജലകമ്മിഷൻ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നവിധത്തിലാണ് റൂൾ കർവ് അംഗീകരിച്ചിരിക്കുന്നത്. ഡാമിന്റെ ഷട്ടർ പ്രവർത്തന മർഗരേഖക്ക് അനുമതി നൽകി. ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ധാരണ ആയെങ്കിലും ഇതിൽ കൃത്യമായൊരു നിർദേശം ജലകമ്മിഷൻ മുന്നോട്ടുവെച്ചിട്ടില്ല. കോതമംഗലം സ്വദേശി ഡോ.ജോ ജോസഫ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ ഡാമിന് റൂൾ കർവ്, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16-നാണ് ഉത്തരവിട്ടത്. കോവിഡ് അടച്ചിടൽമൂലം കേസ് പലതവണ മാറ്റിവെച്ചു. വെള്ളിയാഴ്ച കേസ് എടുത്തെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ടസമിതി ഒരാഴ്ചകൂടി ആവശ്യപ്പെട്ടു. 25നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജലകമ്മിഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 425 പേജുള്ളതാണ് റിപ്പോർട്ട്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ പത്തുദിവസവും നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് ആണ് റൂൾ കർവ്. ജലനിരപ്പ് ഇതിലും കൂടിയാൽ വെള്ളം തുറന്നുവിടേണ്ടിവരും. ജൂണ് പത്തുമുതൽ നവംബർ 30 വരെ ഉള്ളതാണ് പുതിയ റൂൾ കർവ്. ജൂണ് പത്തിന് 136 അടി വരെ വെള്ളം സംഭരിക്കാൻ കഴിയും. സെപ്റ്റംബർ പത്തിന് 140 അടിയാണ് പരിധി. സെപ്റ്റംബർ 20-ന് 142 അടിയിൽ ആണ് റൂൾ കർവ്. പിന്നെ ജലനിരപ്പ് താഴ്ത്തിയിരിക്കുന്നു. ഒക്ടോബർ പത്തിന് 138.5 അടി. നവംബറിൽ റൂൾ കർവ് വീണ്ടും ഉയർത്തി. നവംബർ 20-ന് 141 അടിയിലും 30-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ മുതൽ നവംബർവരെ സെപ്റ്റംബർ 20നും നവംബർ 30നും പരമാവധി ജലനിരപ്പ് ആയ 142 അടി വരെ വെള്ളം സംഭരിക്കാൻ അനുവദിക്കുന്ന റൂൾ കർവിനെ കേരളം പലതവണ എതിർത്തെങ്കിലും ജലകമ്മിഷൻ പരിഗണിച്ചില്ല. പെരിയാറിന്റെ തീരത്തുള്ള ഇടുക്കി, ഇടമലയാർ ഡാമുകൾക്ക് അംഗീകരിച്ച റൂൾ കർവുപ്രകാരം ഒറ്റത്തവണ മാത്രമാണ് ജലനിരപ്പ് പരമാവധി ആക്കാൻ അനുമതിയുള്ളത്. ജലകമ്മിഷൻ തന്നെയാണ് ഈ റൂൾ കർവ് അംഗീകരിച്ചത്. എന്നാൽ പെരിയാർ തീരത്ത് തന്നെയുള്ള മുല്ലപ്പെരിയാർ ഡാമിൽ ഈ വ്യവസ്ഥ പാലിക്കാതെ രണ്ടു തവണ പരമാവധി ജലനിരപ്പിൽ വെള്ളം പിടിക്കാൻ അനുമതി നൽകുന്നതിനെയാണ് കേരളം എതിർത്തത്. പ്രളയത്തിന് കാരണമാവും എന്ന കേരളത്തിന്റെ വാദം ജലകമ്മിഷൻ അംഗീകരിച്ചില്ല. റൂൾ കർവ് നിലവിൽവന്നതോടെ തമിഴ്നാടിന് തോന്നിയ പോലെ ഇനി വെള്ളം സംഭരിക്കാൻ കഴിയില്ല. വർഷങ്ങൾ ആയുള്ള കേരളത്തന്റെ ആശങ്കയ്ക്ക് പരിഹാരവുമായി.


from mathrubhumi.latestnews.rssfeed https://ift.tt/3BSKo88
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages