കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ പ്രാർഥനയ്ക്കിടെ ഗോസർ-ഇ-സയെദ് അബാദ് ഷിയാപള്ളിയിലുണ്ടായ ആക്രമണത്തിൽ നൂറോളംപേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. മുന്നൂറോളംേപരാണ് പ്രാർഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടിയിരുന്നത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. പള്ളിക്കുള്ളിലെത്തിയ അക്രമി വിശ്വാസികൾക്കിടയിൽവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ പോലീസ് ഉപമേധാവി ദോഷ്ത് മുഹമ്മദ് ഒബൈദ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചനയെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്യുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസ്. ആണെന്നാണ് സൂചന. യു.എസ്. സൈന്യം രാജ്യം വിട്ടതിനുശേഷമുള്ള ഏറ്റവുംവലിയ ആക്രമണമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3mwKN9Y
via
IFTTT
No comments:
Post a Comment