നായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് എന്‍ജിനിയര്‍ മരിച്ചു, ഭര്‍ത്താവിന് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 13, 2021

നായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് എന്‍ജിനിയര്‍ മരിച്ചു, ഭര്‍ത്താവിന് പരിക്ക്

ഷൊർണൂർ: തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എൻജിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനിയർ ഷൊർണൂർ വികാസിന് സമീപം അൽ അമൽവീട്ടിൽ ജുവൈന (46) യാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭർത്താവ് തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ അധ്യാപകൻ അബ്ദുൾജമാലിന് നിസ്സാര പരിക്കേറ്റു. ജുവൈനയ്ക്ക് ഷൊർണൂർ നഗരസഭയിലെ എൻജിനീയറുടെ ചുമതലകൂടിയുണ്ട്. ഞായറാഴ്ചരാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തിയിൽപ്പോയി മടങ്ങുന്നതിനിടെ എസ്.എം.പി. കവലയ്ക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിനിടുത്തായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ ജുവൈനയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ രാത്രി പത്തോടെയാണ് മരിച്ചത്. മൃതദേഹ പരിശോധനയ്ക്കുശേഷം ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം ജുവൈനയുടെ ഈരാറ്റുപേട്ട ഈറ്റിലകയം പേഴങ്ങാട്ടിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഈരാറ്റുപേട്ട നൈനാർ ജുമാമസ്ജിദിലാണ് ഖബറടക്കമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ജിയ, ജമിയ. പി. മമ്മിക്കുട്ടി എം.എൽ.എ., നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. Content Highlights:Women died in bike accident


from mathrubhumi.latestnews.rssfeed https://ift.tt/3z91hJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages