കോവിഡ് മരണം: ആത്മഹത്യകൂടി ഉൾപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 13, 2021

കോവിഡ് മരണം: ആത്മഹത്യകൂടി ഉൾപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ബാധിതർ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കിൽപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. കോവിഡ് മരണം നിശ്ചയിക്കാൻ കേന്ദ്രം തയ്യാറാക്കിയ പുതിയ മാർഗരേഖ പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പരാമർശിച്ചത്.അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കോവിഡ് രോഗിയാണെങ്കിൽപ്പോലും കോവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മാർഗരേഖയിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് ആത്മഹത്യകൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടത്.കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ ‘കോവിഡ് മരണ’മായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകുമെന്ന് മാർഗരേഖയിൽ പറയുന്നു. മരണ സർട്ടിഫിക്കറ്റ് ലഭ്യമല്ലാതിരിക്കുകയോ സർട്ടിഫിക്കറ്റിൽ പറയുന്ന മരണകാരണത്തിൽ ബന്ധുക്കൾ തൃപ്തരല്ലാതിരിക്കുകയോ ചെയ്താൽ അത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾ ജില്ലാതല കമ്മിറ്റികളുണ്ടാക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്. ഈ കമ്മിറ്റികളുണ്ടാക്കേണ്ട സമയക്രമം, കമ്മിറ്റിക്ക് മുൻപാകെ മരിച്ചവരുടെ ബന്ധുക്കൾ ഹാജരാക്കേണ്ട രേഖകൾ, ആശുപത്രികൾ നൽകേണ്ട രേഖകൾ എന്നിവ സംബന്ധിച്ചും വ്യക്തതയുണ്ടാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2VFllpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages