വായുമലിനീകരണം ഉത്തരേന്ത്യയിൽ ആയുർദൈർഘ്യം ഒമ്പത്‌ വർഷം കുറയ്ക്കുമെന്ന് പഠനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

വായുമലിനീകരണം ഉത്തരേന്ത്യയിൽ ആയുർദൈർഘ്യം ഒമ്പത്‌ വർഷം കുറയ്ക്കുമെന്ന് പഠനം

ന്യൂ‍ഡൽഹി: ഉത്തരേന്ത്യയിലെ വായു മലിനീകരണം സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പുമായി വിദഗ്ധർ. 2019-ലെ മലിനീകരണത്തോത് തുടരുകയാണെങ്കിൽ ഉത്തരേന്ത്യയിലുള്ളവർക്ക് ആയുർദൈർഘ്യത്തിന്റെ ഒമ്പതുവർഷം നഷ്ടപ്പെടുമെന്ന് പഠനം. യു.എസ്. ഷിക്കാഗോ സർവകലാശാലയിലെ ഊർജ നയ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് പഠനം.രാജ്യത്തെ 48 കോടി ആളുകൾ ജീവിക്കുന്ന ഉത്തരേന്ത്യയിലെ ഗംഗാ സമതല പ്രദേശമാണ് ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാകുന്ന പ്രദേശമെന്ന് സർവകലാശാല തയ്യാറാക്കിയ വായു ഗുണമേന്മ ജീവിതസൂചിക വ്യക്തമാക്കുന്നു. അതിനാൽ ലോകത്തെ ഏറ്റവും മലിനമായ രാജ്യം ഇന്ത്യയാണെന്നും പഠനത്തിൽ പറയുന്നു. രാജ്യത്ത് വായുമലിനീകരണം കാലക്രമേണ ഭൂമിശാസ്ത്രപരമായി വർധിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും വലിയ വർധനയുണ്ടായി. 2000-വുമായി താരതമ്യം ചെയ്യുമ്പോൾ ഇരുസംസ്ഥാനങ്ങളിലേയും ശരാശരി വ്യക്തിയുടെ ആയുർദൈർഘ്യം 2.5 മുതൽ 2.9 വർഷം വരെ കുറഞ്ഞു.2019-ലെ കണക്കുപ്രകാരം രാജ്യത്തെ വായുവിലെ ശരാശരി കണികാ സാന്ദ്രത ക്യുബിക് മീറ്ററിന് 70.3 മൈക്രോഗ്രാമാണ്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡ പ്രകാരം അനുവദനീയമായ നിരക്കിനേക്കാൾ ഏഴിരട്ടി കൂടുതലാണിത്.ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാകുന്നത് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലാണ്. മലിനീകരണം കുറച്ച് ഡബ്ല്യു.എച്ച്.ഒ. മാനദണ്ഡങ്ങൾ പാലിക്കാനായാൽ ഈ രാജ്യങ്ങളിലെ ശരാശരി മനുഷ്യരുടെ ആയുർദൈർഘ്യം 5.6 വർഷം വർധിപ്പിക്കാനാകും. ജനസംഖ്യാവർധനയും പ്രകൃതിവാതകങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതുമാണ് രാജ്യങ്ങളിൽ മലിനീകരണം കൂടാൻ കാരണമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/38vd36m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages