ജാതിയും മതവുമില്ല, സര്‍ട്ടിഫിക്കറ്റില്‍ വിജയ് 'തമിഴന്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 14, 2021

ജാതിയും മതവുമില്ല, സര്‍ട്ടിഫിക്കറ്റില്‍ വിജയ് 'തമിഴന്‍'

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് നടന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. വിജയ്യെ സ്കൂളിൽ ചേർത്തപ്പോൾ അപേക്ഷയിൽ ജാതി, മതം എന്നീ കോളങ്ങളിൽ തമിഴൻ എന്നാണ് കൊടുത്തത്. ആദ്യം സ്കൂളുകാർ സമ്മതിച്ചില്ല. മകൻ തമിഴ്നാട്ടിലാണ് ജനിച്ചത്. ഭാഷ തമിഴാണ്. അതുകൊണ്ടു തമിഴൻ എന്നു വെയ്ക്കണമെന്ന് തീർത്തുപറഞ്ഞു. സ്കൂൾ പൂട്ടിക്കാൻ സമരം ചെയ്യുമെന്ന് പറഞ്ഞതോടെയാണ് അവർ മിണ്ടാതെ വഴങ്ങിയത്. അന്നുമുതൽ വിജയ്യുടെ സർട്ടിഫിക്കറ്റിൽ ജാതിയുടെ സ്ഥാനത്ത് തമിഴൻ എന്നാണുള്ളത്. ജാതിക്ക് നമ്മളാണ് പ്രധാന്യം കൊടുക്കുന്നത്. വേണമെന്നുവെച്ചാൽ മക്കളെ സ്കൂളിൽ ചേർക്കുമ്പോഴേ ജാതി സൂചിപ്പിക്കാതെ പോകാം. അങ്ങനെവന്നാൽ വരുംകാലത്ത് ജാതിയേ ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സായം എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. Content Highlights:Vijay doesnt have any caste or religion according to his certificates he is a Tamizhan says fatherS. A. Chandrasekhar


from mathrubhumi.latestnews.rssfeed https://ift.tt/3hyDYmD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages