ഉച്ചഭക്ഷണത്തിനു വൈകിയെത്തി; കണ്ടത് മകളുടെ ദുരന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 16, 2021

ഉച്ചഭക്ഷണത്തിനു വൈകിയെത്തി; കണ്ടത് മകളുടെ ദുരന്തം

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിനായി വന്ന് ഫ്ളാറ്റിലെ ലിഫ്റ്റിലേക്കു കയറുമ്പോഴാണ് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് പുറത്തൊരു ശബ്ദം കേട്ടത്. പിന്നാലെ സുരക്ഷാജീവനക്കാരന്റെ വിളിയും. എന്താെണന്നറിയാൻ അടുത്തേക്കു ചെന്നപ്പോഴാണ് സ്വന്തം മകൾ ഭവ്യാ സിങ്ങാണ് അപകടത്തിൽപ്പെട്ടതെന്ന്‌ അറിയുന്നത്. ഒൻപതാം നിലയിൽനിന്ന്‌ മകൾ വീണുകിടക്കുന്നതു കണ്ട നടുക്കത്തിലാണ് ആനന്ദ് സിങ്ങും കുടുംബവും. വ്യാഴാഴ്ച സാധാരണ എത്തുന്നതിൽനിന്ന്‌ അല്പം വൈകിയാണ് ഇദ്ദേഹം ഉച്ചഭക്ഷണത്തിനായി കവടിയാറിലെ ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകളും അകത്തെ മുറിയിലായിരുന്നു. ബഹളം കേട്ടാണ് അവർ അപകടവിവരം അറിയുന്നത്. ഉച്ചയ്ക്ക് രണ്ടോടെ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഫ്ളാറ്റിലെ സുരക്ഷാജീവനക്കാരനായ ഗോപകുമാർ ഫ്ളാറ്റിനടുത്തേക്ക് ഓടിയെത്തിയത്. ഏതെങ്കിലും സാധനങ്ങൾ ഫ്ളാറ്റിനു മുകളിൽനിന്നു വീണതാണെന്നാണ് കരുതിയത്. എന്നാൽ, പെൺകുട്ടിയാണ് വീണുകിടക്കുന്നതെന്നു കണ്ടതോടെ ഗോപകുമാർ ഞെട്ടി. ഉടൻതന്നെ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു.എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വീട്ടിലുള്ളവർക്കും സുരക്ഷാജീവനക്കാർക്കും വ്യക്തതയില്ല. സംഭവം ആരും നേരിട്ടു കണ്ടിട്ടില്ല. ഒൻപതാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്നാണ് വീണത്. ഇവിടത്തെ കൈവരിക്കും ഉയരമുണ്ട്. ബാൽക്കണിയിൽ ഒരു കേസര മാത്രമാണുണ്ടായിരുന്നത്. പോലീസിന്റെ െഫാറൻസിക് സംഘവും വിരലടയാളവിദഗ്ദ്ധരും സാങ്കേതികവിദഗ്ദ്ധരും ഫ്ളാറ്റിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത ഫ്ളാറ്റുകളിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ അപകടമുണ്ടായതെങ്ങനെയെന്നു കണ്ടെത്താമെന്നാണ് പോലീസ് പറയുന്നത്.സഹപ്രവർത്തകന്റെ മകൾക്കുണ്ടായ അപകടമറിഞ്ഞ് പ്രധാന ഉദ്യോഗസ്ഥരെല്ലാം വീട്ടിലെത്തി. ഡി.ജി.പി. അനിൽകാന്ത്, ജില്ലാ കളക്ടർ നവജ്യോത് ഖോസെ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ നേരിട്ടെത്തി അനുശോചനമറിയിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസും അനുശോചിച്ചു. 2000 കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആനന്ദ് സിങ്. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്നു. ഇംഗ്ലണ്ടിൽ പരിശീലനത്തിനും പോയിരുന്നു. തുടർന്ന് കേരളത്തിലേക്കു തിരിച്ചുവന്നപ്പോഴാണ് കുടുംബത്തെയും ഒപ്പം കൂട്ടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/39g9LUI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages