പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 3, 2021

പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലില്‍

ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ 14-ാം മെഡൽ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ് എൽ 3 വിഭാഗത്തിൽ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ ദയ്സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ: 21-11, 21-16 ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെതെൽ ആണ് പ്രമോദിന്റെ എതിരാളി. സെമിയിൽ ഇന്ത്യൻ താരം മനോജ് സർക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെൽ ഫൈനലിലേക്ക് കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും. And heres the deft chip that sealed Pramod Bhagats place in the SL3 #Badminton final.#Paralympics pic.twitter.com/3vnvslWqOz — Doordarshan Sports (@ddsportschannel) September 4, 2021 ഈ വിഭാഗത്തിൽ പ്രമോദാണ് ലോക ഒന്നാം നമ്പർ താരം. ബെതെൽ ലോക രണ്ടാം നമ്പർ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിതനായി,ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി. Content Highlights: Pramod Bhagat enters final, assures India of at least a silver in Mens Singles Para-badminton


from mathrubhumi.latestnews.rssfeed https://ift.tt/2ViF7XE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages