ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു: രജനീകാന്തിന്റെ പേരില്‍ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 13, 2021

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു: രജനീകാന്തിന്റെ പേരില്‍ പരാതി

ചെന്നൈ: നടൻ രജനീകാന്തിന്റെ കട്ടൗട്ടിൽ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയിൽ പോലീസിൽ പരാതി. രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. അഭിഭാഷകനായ തമിഴ്വേന്ദനാണ് പരാതി നൽകിയത്. അടുത്തിടെ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയപ്പോൾ ആരാധകർ ആടിനെ കൊന്ന് അതിന്റെ രക്തം രജനീകാന്തിന്റെ കട്ടൗട്ടിൽ ഒഴിച്ചുവെന്ന് തമിഴ്വേന്ദന്റെ പരാതിയിൽ പറയുന്നു. ക്രൂരമായ ഈ പ്രവൃത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചു. സംഭവം മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ടുചെയ്യപ്പെട്ടുവെങ്കിലും നടപടിയെ അപലപിക്കുന്നതിനുപകരം രജനീകാന്ത് മൗനം പാലിച്ചു. ഇതിനാൽ രജനീകാന്തിനെതിരേ നടപടിയെടുക്കണം -പരാതിയിൽ പറയുന്നു. ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാൽ, രജനീകാന്തിന്റെ ആരാധകർ പട്ടാപ്പകൽ നടുറോഡിൽവെച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടിൽ ഒഴിച്ചത്. പ്രാകൃതമായ ഇത്തരം പ്രവൃത്തികൾ അനുവദിക്കരുത് -തമിഴ്വേന്ദൻ പരാതിയിൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2XgiWli
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages