തിരുവനന്തപുരം: പകർച്ചവ്യാധിയും അതല്ലാത്ത രോഗങ്ങളും പ്രതിരോധിക്കാൻ സർക്കാർ പ്ലാൻ ഫണ്ടിൽ നീക്കിവെച്ച തുകയിൽ ഒരുരൂപപോലും ചെലവിട്ടില്ല. യഥാക്രമം അഞ്ചും നാലും കോടിരൂപയാണ് നടപ്പുവർഷം നീക്കിവെച്ചിരുന്നത്. ഇതിൽനിന്ന് തുകയൊന്നും വിനിയോഗിച്ചിട്ടില്ലെന്ന് പദ്ധതി പുരോഗതി വ്യക്തമാക്കുന്ന പ്ലാൻ സ്പേസിലെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിൽ മാനസികാരോഗ്യം, പെയിൻ ആൻഡ് പാലിയേറ്റീവ്, കാൻസർ കെയർ, ഡി അഡിക്ഷൻ, നവജാത ശിശു പരിശോധന തുടങ്ങിയമേഖലകളിലൊന്നും പ്ലാൻഫണ്ട് വിനിയോഗം തുടങ്ങിയിട്ടില്ല. 2016-17ൽ 1.56 കോടിയും 2017-18ൽ 1.54 കോടിയും പകർച്ചവ്യാധി പടരുന്നത് തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കുമാത്രം ചെലവിട്ടിരുന്നു. രോഗനിരീക്ഷണം, പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ മനസ്സിലാക്കി അത് നിയന്ത്രിക്കാനും രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുറയ്ക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കൽ തുടങ്ങിയവയാണ് പ്രതിരോധത്തിൽ പ്രധാനം. ആരോഗ്യസംവിധാനമെല്ലാം കോവിഡിന് പിന്നാലെ ആയതിനാൽ നിപ സംബന്ധിച്ച നിരീക്ഷണങ്ങളോ മുന്നറിയിപ്പുകളോ ആരോഗ്യവകുപ്പ് നൽകിയിരുന്നില്ല. സംസ്ഥാനത്ത് ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടപ്പോൾ തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും പൂർണതോതിൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. സമിതി പ്രവർത്തനം പേരിനുമാത്രം പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവധതലങ്ങളിൽ സമിതികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മന്ത്രിമാർ, എം.എൽ.എ.മാർ, തദ്ദേശ സ്വയംഭരണ സ്ഥാപന തലവന്മാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇതര ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ സമിതിയിൽ അംഗങ്ങളാണ്. നിശ്ചിത ഇടവേളകളിൽ സമിതികൾ ചേരണമെന്ന് നിർദ്ദേശമുണ്ടെങ്കിലും രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രമാണ് സമിതി രംഗത്തുവരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3zTTTDk
via
IFTTT
No comments:
Post a Comment