സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടൽ; ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 3, 2021

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടൽ; ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാർക്കിടാനുള്ള നീക്കത്തിന് കടുത്ത എതിർപ്പ്. വെള്ളിയാഴ്ച ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ എതിർപ്പുയർന്നു. ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശകളെ സംഘടനാ പ്രതിനിധകൾ ഒന്നടങ്കം എതിർത്തു. സെക്രട്ടേറിയറ്റിൽനിന്നു മറ്റു സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടുകയും അതിന്റെ പേരിൽ സെക്രട്ടേറിയറ്റിലുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതിനെയും സംഘടനാപ്രതിനിധികൾ എതിർത്തു. ചീഫ്‌ സെക്രട്ടറിയുമായുള്ള ചർച്ചയിൽ സമവായമുണ്ടാകാത്തതിനാൽ മുന്നോട്ടുള്ള ചർച്ചകൾ മുഖ്യമന്ത്രി ഇടപെട്ടാവും നടത്തുക. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കു മാറ്റുക, സ്ഥാനക്കയറ്റത്തിന് ഈ മാർക്ക് പരിഗണിക്കുക, അടിക്കടിയുള്ള സ്ഥലമാറ്റം ഒഴിവാക്കാൻ ഓരോ വകുപ്പിലും നിശ്ചിത കാലം സേവനത്തിലുണ്ടാവുക, മൂന്നു വർഷത്തിനു ശേഷം നിർബന്ധമായും മറ്റു വകുപ്പിലേക്കു മാറ്റുക തുടങ്ങിയ നിർദേശങ്ങളാണ് ഭരണപരിഷ്‌കാര കമ്മിഷൻ സമർപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2YlrIPz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages