സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യമുയർത്തി എ, ഐ ഗ്രൂപ്പുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യമുയർത്തി എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിക്കാൻ എ, ഐ ഗ്രൂപ്പ് നേതൃത്വം. ദേശീയ തലത്തിൽത്തന്നെ സംഘടനാ തിരഞ്ഞെടുപ്പ് മുടങ്ങിക്കിടക്കുന്നതിനാൽ കേരളത്തിൽമാത്രമായി പെട്ടെന്ന് നടത്തുക എളുപ്പമാകില്ല. എന്നാൽ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കാനുള്ള നീക്കം ഈയാവശ്യം മുൻനിർത്തി ചെറുക്കുകയാണ് നേതൃത്വത്തിന്റെ തന്ത്രം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതിയും ഗ്രൂപ്പ് നേതൃത്വം ഹൈക്കമാൻഡിന്റെ മുമ്പിൽ ഉന്നയിക്കും. ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനിയും പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. ബുധനാഴ്ച കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം ആരും പ്രതികരിച്ചില്ല. ടി. സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചുകെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ ജഗതിയിലെ വസതിയിൽ സന്ദർശിച്ചു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളുടെ ഭാഗമായി സിദ്ദിഖ് എ ഗ്രൂപ്പിൽനിന്ന് അകന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് സന്ദർശനം. ഉമ്മൻ ചാണ്ടിയുമായി ഏറെ വൈകാരിക ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സിദ്ദിഖ് പറഞ്ഞു. അദ്ദേഹത്തെ തള്ളിപ്പറഞ്ഞുള്ള രാഷ്ട്രീയം ആലോചനയിൽപ്പോലുമില്ല. ഒന്നിച്ചുനിന്ന് പാർട്ടിയെ നയിക്കുകയെന്ന ദൗത്യമാണ് നേതൃത്വം ഏൽപ്പിച്ചിട്ടുള്ളതെന്നും സിദ്ദിഖ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/38vkAC4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages